'ഞാനാണ് സന്തുഷ്ടനായ അംബാസഡർ'; ഇന്ത്യയിലെ യുക്രെയ്ൻ പ്രതിനിധി പറയുന്നു

രാജ്യം ഏറ്റവും വലിയ അധിനിവേശം നേരിടുമ്പോൾ യുക്രെയ്നിൽനിന്നുള്ള ഏറ്റവും സന്തോഷവാനായ പ്രതിനിധി താനാണെന്ന് ഇന്ത്യയിലെ യുക്രെയ്ൻ അംബാസഡർ ഇഗോർ പൊലിഖ. ഇന്ത്യ യുക്രെയ്നോട് അടുക്കുകയാണെങ്കിൽ ഞാൻ ഏറ്റവും സന്തുഷ്ടനാകുമെന്നും പൊലിഖ പറഞ്ഞു. "ഇത് രണ്ടാം ലോക മഹായുദ്ധം പോലെയാണ്.

നാസികൾ നഗരങ്ങളും ഗ്രാമങ്ങളും ആശുപത്രിയും എല്ലാം നശിപ്പിക്കുന്നു" -ഇഗോർ പൊലിഖ എൻ‌.ഡി‌ ടി‌.വിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. റഷ്യയുടെ പ്രൊപഗൻഡയുടെ ഫലമാണ് യുദ്ധമെന്നും അദ്ദേഹം പറഞ്ഞു.യുക്രെയ്ൻ വിഷയത്തിൽ യു.എന്നിലെ റഷ്യൻ പ്രമേയത്തിൽനിന്നും ഇന്ത്യ വിട്ടുനിന്നതടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യയെ അഭിനന്ദിക്കുന്നതായും പൊലിഖ സൂചിപ്പിച്ചു. 

Tags:    
News Summary - "I'll Be The Happiest Ambassador If...": Kyiv Envoy To NDTV On Russia War

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.