ന്യൂഡൽഹി: ഐ.ഐ.ടി ഗുവാഹത്തിയിൽ വിദ്യാർഥികൾ ഉഗ്രശക്തിയേറിയ പടക്കങ്ങളും ചെറുറോക്കറ്റുകളും ഉപയോഗിച്ച് സംഘം തിരിഞ്ഞ് ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ നടപടിയുമായി പൊലീസ്. ദീപാവലി ആഘോഷം വിദ്യാർഥികൾ തമ്മിൽ സംഘം തിരിഞ്ഞുള്ള പോരിന് വഴിമാറുകയായിരുന്നു.
ഹോസ്റ്റൽ കെട്ടിടങ്ങളിൽ നിന്ന് പരസ്പരം വിദ്യാർഥികൾ പടക്കം എറിയുന്നതും ചെറുറോക്കറ്റുകൾ ഉപയോഗിച്ച് പരസ്പരം ആക്രമിക്കുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെ ദൃശ്യങ്ങളിൽ കാണാം. ‘രാജ്യത്തെ പ്രഗത്ഭരായ വിദ്യാർഥികൾക്കിടയിൽ നടന്ന ദീപാവലി യുദ്ധത്തിന്റെ ദൃശ്യങ്ങളാണിത്. ഇത് അവസാനിപ്പിക്കാൻ പൊലീസിന് ഇടപെടേണ്ടിവന്നു. ഈ വിദ്യാർഥികൾ റോക്കറ്റുകളും മിസൈലുകളും എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പഠിക്കാൻ ശ്രമിക്കുകയാണെന്ന് തോന്നുന്നു,’ വീഡിയോ പങ്കുവെച്ച് ഉപയോക്താക്കളിലൊരാൾ എക്സിൽ കുറിച്ചു.
ഐ.ഐ.ടി ഗുവാഹത്തിയിൽ നടന്ന പടക്കയുദ്ധം കൈവിട്ട് പോകുന്നതിന് മുമ്പ് പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഇടപെട്ടുവെന്ന് മറ്റൊരു ഉപയോക്താവ് കുറിച്ചു.
എന്നാൽ, ഐ.ഐ.ടി ഗുവാഹത്തി അധികൃതർ വിഷയത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.