അണുനശീകരണത്തിന്​ ചിലവ്​ കുറഞ്ഞ ഉപകരണവുമായി ​​​ ഐ.​ഐ.ടി റോപാർ

അമൃതസർ: കണ്ണ്​ കൊണ്ട്​ കാണാത്ത വൈറസുകൾ മനുഷ്യ സമൂഹത്തെയാകെ ഭീതിയുടെ മുൾമുനയിൽ നിർത്തു​മ്പോൾ വീടുകൾക്കകത്ത ്​ അടച്ചിരുന്ന്​ എത്രകാലം നമുക്കവയെ പ്രതിരോധിക്കാനാകും. പുറത്തു നിന്നെത്തുന്ന എന്തും മരണദൂതനായി മാറുമെന്ന ഭീതി നിലനിൽക്കു​മ്പോൾ ജാഗ്രത ഇത്രയൊക്കെ മതിയാകുമോ​?... ഇൗ ചോദ്യങ്ങൾക്കെല്ലാം ഉത്തരമായി ഒരു ഉപകരണം തന്നെ വിക സിപ്പിച്ചിരിക്കുകയാണ്​ ​​ ഐ.​ ഐ.ടി. റോപാർ ടീം. പുറത്ത്​ നിന്ന്​ കൊണ്ടു വരുന്ന മുഴുവൻ വസ്​തുക്കളും അണുവിമുക്​തമാക്കുന്ന ഒരു കൊച്ചു ഉപകരണം.

ജല ശുദ്ധീകരണികളിൽ ഉപയോഗിക്കുന്ന അൾട്രാ വയലറ്റ്​ അണുനശീകരണ സംവിധാനമാണ്​ ഇൗ ഉപകരണത്തിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത്​. വ്യാവസായികാടിസ്​ഥാനത്തിൽ നിർമിച്ചാൽ 500 രൂപയിൽ താഴെ മാത്രമാണ്​ ചിലവ്​ വരിക​ എന്ന്​ ​ ഐ.​ ഐ.ടി റോപാർ സംഘം പറയുന്നു.

കറൻസി നോട്ടുകളും ഫോണും പഴങ്ങളും പച്ചക്കറികുളും പാൽ പാക്കറ്റും തുടങ്ങി നാം പുറത്ത്​ നിന്ന്​ കൊണ്ട്​ വരുന്ന എല്ലാ സാധനങ്ങളും ഇൗ ഉപകരണം ഉപയോഗിച്ച്​ അണുവിമുക്​തമാക്കാം. പെട്ടിയുടെ ആകൃതിയിലുള്ള ഇൗ ഉപകരണം വാതിലിനടുത്ത്​ തന്നെ സ്​ഥാപിച്ചാൽ വീട്ടിൽ കയറ്റുന്നതിന്​ മുമ്പ്​ എന്തും അണുവിമുക്​തമാക്കാം. അര മണിക്കൂറാണ്​ അണുനശീകരണത്തിന്​ ഇൗ ഉപകരണത്തിന്​ വേണ്ടത്​. പത്ത്​ മിനിട്ടു കൂടി കഴിഞ്ഞാൽ വസ്​തുക്കൾ പുറത്തെടുക്കാം.

സാമൂഹിക അകലം പാലിച്ചും പുറത്തിറങ്ങാതെയും മാത്രം നമുക്ക്​ കോവിഡിനെ വരും നാളുകളിൽ പ്രതിരോധിക്കാനാകില്ലെന്ന്​ ​ഐ.​ ഐ.ടി റോപാർ സീനിയർ സയൻറിഫിക്​ ഒാഫിസർ നരേഷ്​ രഖാ പറയുന്നു. സോപ്പും ​ വെള്ളവും ഉപയോഗിച്ച്​ കഴുകാനാകാത്ത നിരവധി വസ്​തുക്കൾ നാം പുറത്ത്​ നിന്ന്​ വീട്ടിലെത്തിക്കുന്നുണ്ട്​. അവയെല്ലാം അണുവിമുക്​തമാക്കാൻ ഒാരോ വീട്ടിലും സ്​ഥാപനത്തിലും ഇത്തരം സംവിധാനം സ്​ഥാപിക്കണമെന്ന്​ നരേഷ്​ രഖാ പറയുന്നു.

Tags:    
News Summary - IIT Develops Device To Sanitise Grocery Items

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.