Posted On
date_range Updated On
date_range ബൈക്ക് പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കം; യുവാവിനെ സഹോദരൻ വെട്ടിക്കൊന്നു
ജയ്പൂർ: ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന് പിന്നാലെ യുവാവിനെ സഹോദരൻ വെട്ടിക്കൊലപ്പെടുത്തി. രാജസ്ഥാനിലെ കോട്ടയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മനോജ് ഭീൽ (30) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സഹോദരൻ സൻവർണ ഭീലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വീടിന്റെ മുറ്റത്ത് ബൈക്ക് പാർക്ക് ചെയ്തതിനെ ചൊല്ലി സൻവർണയും മനോജ് ഭീൽ എന്നിവർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ സൻവർണ മനോജിനെ കോടാലി കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. യുവാവിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ പ്രതി സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടിരുന്നെങ്കിലും പിന്നാലെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവാവിൻ്റെ മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.