ബലാത്സംഗക്കാരുടെയും ഗുണ്ടകളുടെയും മുടി മുറിച്ച് ആളുകൾക്ക് മുന്നിലൂടെ നടത്തിക്കും -അശോക് ഗെഹ്ലോട്ട്

ജയ്പൂർ: കാര്യങ്ങൾ തന്റെ നിയന്ത്രണത്തിൽ ആയിരുന്നുവെങ്കിൽ ​ബലാത്സംഗക്കാരെയും ഗുണ്ടകളെയും പൊതുജനങ്ങൾക്കു മുന്നിലിട്ട് പരേഡ് നടത്തിക്കുമായിരുന്നുവെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. അവരുടെ മുടി മുറിച്ച് ആളുകൾക്ക് മുന്നിലൂടെ നടത്തിക്കും. ആളുകൾ അറിയട്ടെ അയാളാണ് റേപ്പിസ്റ്റ് എന്ന്. എന്നാൽ മാത്രമേ അത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കുകയുള്ളൂവെന്നും ഗെഹ്ലോട്ട് ചൂണ്ടിക്കാട്ടി.

അഴിമതിക്കെതിരെ സന്ധിയില്ലാ സമരമാണ് തന്റെ സർക്കാരിന്റെത്. ആവശ്യ​മെങ്കിൽ അഴമതിക്കാരുടെ പട്ടികയിൽ പെട്ടവരുടെ പേര് വെളിപ്പെടുത്തരുത് എന്ന ആന്റി കറപ്ഷൻ ബ്യൂറോ നിയമം(എ.സി.ബി) ഇല്ലാതാക്കുമെന്നും ഗെഹ്ലോട്ട് പറഞ്ഞു. ഉദയ്പൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഗെഹ്ലോട്ട്.

കോടതിയിൽ കുറ്റം തെളിയുന്നതു വരെ അഴിമതി കേസിൽ അറസ്റ്റിലായവരുടെ ചിത്രമോ പേരുവിവങ്ങളോ പുറത്തുവിടരുതെന്ന് അടുത്തിടെ എ.സി.ബി ഡി.ജി ഉത്തരവിട്ടിരുന്നു. ഇതെ കുറിച്ച് പ്രതികരിക്കുകയായിരുന്നു രാജസ്ഥാൻ മുഖ്യമന്ത്രി.

രാജസ്ഥാൻ പബ്ലിക് സർവീസ് കമ്മീഷൻ അധ്യാപക നിയമനത്തിനായി നടത്തിയ പരീക്ഷ പേപ്പർ ചോർന്ന സംഭവത്തെ കുറിച്ചും ചോദ്യങ്ങളുയർന്നു. ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നായിരുന്നു ഗെഹ്ലോട്ടിന്റെ മറുപടി. എന്നാൽ ഉത്തർപ്രദേശിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നുവെന്നും ഒരു നടപടി പോലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - If I could, I would have got rapists and gangsters paraded in public: Ashok Gehlot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.