കല്യാൺ സിങ്ങിനെ ഗവർണർ പദവിയിൽ നിന്ന് നീക്കണം -അസദുദ്ദീൻ ഉവൈസി

ന്യൂഡൽഹി: ബാബരി മസ്ജിദ് കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കല്യാൺ സിങ്ങിനെ രാജസ്ഥാൻ ഗവർണർ പദവിയിൽ നിന്ന് നീക്കണമെന്ന് ആൾ ഇന്ത്യ മജ് ലിസെ ഇത്തിഹാദുൽ മുസ് ലിമിൻ നേതാവ് അസദുദ്ദീൻ ഉവൈസി. നീതിന്യായ വ്യവസ്ഥയോട് കേന്ദ്രസർക്കാർ ബഹുമാനം കാണിക്കണം. കല്യാൺ സിങ് വിചാരണ നേരിടണമെന്നും അസദുദ്ദീൻ ഉവൈസി ആവശ്യപ്പെട്ടു.

ബാബരി മസ്ജിദ് പൊളിക്കുവാൻ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന കേസിൽ എൽ.കെ അദ്വാനി, മുരളീ മനോഹർ ജോഷി, ഉമ ഭാരതി, കല്യാൺ സിങ് അടക്കമുള്ള 22 മുതിര്‍ന്ന ബി.ജെ.പി, സംഘപരിവാർ നേതാക്കൾ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഇന്ന് വിധിച്ചിരുന്നു.

എന്നാൽ, ഭരണഘടനാ പദവിയിൽ ഇരിക്കുന്ന ആളായതിനാൽ കല്യാൺ സിങ്ങിനെ വിചാരണ നേരിടുന്നതിൽ നിന്ന് താൽകാലികമായി കോടതി ഒഴിവാക്കി. ഗവർണർ പദവിയിൽ നിന്ന് മാറുമ്പോൾ കല്യാൺ സിങ് വിചാരണ നേരിടണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്നു കല്യാൺ സിങ്.
 

 

Tags:    
News Summary - If govt is committed to justice they should remove Kalyan Singh (Rajasthan Governor) : Asaduddin Owaisi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.