ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ റോഡ്ഷോക്കിടെയുണ്ടായ അക്രമ സംഭവങ്ങൾക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ബി.ജ െ.പി ദേശീയാധ്യക്ഷൻ അമിത്ഷാ. ബി.ജെ.പി പുറത്തു നിന്ന് ആളെയിറക്കി അക്രമങ്ങൾ നടത്തിയെന്നാണ് തൃണമൂൽ ആരോപിക്കുന ്നത്. എന്നാൽ അക്രമം നടത്തിയത് ബി.െജ.പിയല്ലെന്നും അമിത് ഷാ വ്യക്തമാക്കി.
ബി.ജെ.പിയാണ് അക്രമങ്ങൾ നടത്ത ിയതെന്നാണ് മമതാ ബാനർജി പറയുന്നത്. തൃണമൂലിനെ പോലെ പശ്ചിമ ബംഗാളിലെ 42 സീറ്റുകളിൽ മാത്രമല്ല, ഞങ്ങൾ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും മത്സരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിൻെറ ആറു ഘട്ടങ്ങളിലും ബംഗാളിലൊഴികെ മറ്റെവിടെയും ഒരു അക്രമസംഭവങ്ങളും നടന്നിട്ടില്ല. അതിനർഥം ബംഗാളിലെ ആക്രമണങ്ങൾക്കുത്തരവാദി തൃണമൂലാണെന്നാണ് - അമിത് ഷാ വിമർശിച്ചു.
ബംഗാളിലേത് കലാപമല്ല, ആക്രമണമാണ്. മമതാ ബാനർജിക്ക് ഒന്നും ഒളിക്കാനില്ലെങ്കിൽ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കണം. സി.ആർ.പി.എഫ് ഇല്ലായിരുന്നുവെങ്കിൽ, ജീവനോടെ തിരിച്ചെത്തില്ലായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.
പ്രതിപക്ഷ പാർട്ടികൾ മുന്നണിയുണ്ടാക്കി ഒരു പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതിൽ ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ലെന്നും അമിത്ഷാ പറഞ്ഞു.
ബംഗാളിൽ തെരഞ്ഞെടുപ്പ് കമ്മീഷണർ നിശബ്ദ സാക്ഷിയായിരിക്കുകയാണ്. അവർ സജീവമായി ഇടപെടണം. ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ 60 രാഷ്ട്രീയ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. വേറെ എവിടെയെങ്കിലും ഇത്തരം സംഭവങ്ങൾ ഉണ്ടാകുമോ എന്നും അമിത്ഷാ ചോദിച്ചു.
വിദ്യാസാഗർ കോളജിനകത്ത് കടന്ന് ഇൗശ്വർ ചന്ദ്ര വിദ്യാസാഗറിെൻറ പ്രതിമ നശിപ്പിച്ചത് ആരാണ്. തൃണമൂൽ പ്രവർത്തകരായിരുന്നു കോളജിനുള്ളിലുണ്ടായിരുന്നത്. അവർ തന്നെയാകും തകർത്തതും. ബംഗാളിൽ മാത്രമാണ് ആക്രമണങ്ങൾ നടക്കുന്നത്. അതിന് ഉത്തരവാദി തൃണമൂലാണെന്നും അമിത് ഷാ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.