കോൺഗ്രസുമായി സഖ്യം; ശിവസേന നേതാവ് പാർട്ടി വിട്ടു

ന്യൂഡൽഹി: കോൺഗ്രസ്​-എൻ.സി.പി സഖ്യവുമായി കൈകോർക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച്​ ശി​വസേന നേതാവ് പാർട്ട ിവിട്ടു. ശിവസേനയുടെ യുവജനവിഭാഗം യുവസേനയുടെ നേതാവായ രമേഷ്​ സോളങ്കിയാണ്​ രാജിക്കത്ത്​ സമർപ്പിച്ചത്​. ചൊവ്വാഴ്​ച രാത്രിയാണ്​ അദ്ദേഹം രാജിക്കത്ത് നൽകിയത്​​.

യുവസേനയിലെ പദവികൾ രാജിവെക്കുകയാണെന്നും മഹാരാഷ്​ട്രയിലെ ജനങ്ങളെ സേവിക്കാൻ അവസരം നൽകിയ ഉദ്ധവ്​ താക്കറെയോട്​ നന്ദിയറിയിക്കുയാണെന്നും അദ്ദേഹം പറഞ്ഞു. തൻെറ ബോധ്യവും ആദർശങ്ങളും കോൺഗ്രസിനൊപ്പം ചേർന്ന്​ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. ഇരു മനസുമായി ശിവസേനയിൽ പ്രവർത്തിക്കാൻ താൽപര്യമില്ലെന്നും രമേഷ്​ സോളങ്കി വ്യക്​തമാക്കി.

മുഖ്യമന്ത്രിപദം പങ്കിടണമെന്ന ശിവസേന ആവശ്യം ബി.ജെ.പി നിരസിച്ചതോടെയാണ്​ ഇരു പാർട്ടികളും തമ്മിലുള്ള സഖ്യം തകർന്നത്​. തുടർന്നാണ്​ കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ തീരുമാനിച്ചത്​.

Tags:    
News Summary - "Ideology Doesn't Permit Me": Sena Leader Quits-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.