Posted On
date_range Updated On
date_range സി.ഐ.എസ്.സി.ഇ 10,12 ക്ലാസുകളിലെ പരീക്ഷ മാറ്റിവെച്ചു
ന്യൂഡൽഹി: കോവിഡ് പടരുന്ന സാഹചര്യത്തിൽ ഐ.സി.എസ്.ഇ (പത്താം ക്ലാസ്), ഐ.എസ്.സി (12ാം ക്ലാസ്) പരീക്ഷകൾ മാറ്റിവെച്ചു. ഈ പരീക്ഷകളുടെ ചുമതലയുള്ള കൗൺസിൽ ഫൊർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സി.ഐ.എസ്.സി.ഇ) അറിയിച്ചതാണ് ഇത്. പുതിയ തീയതി ജൂൺ ആദ്യവാരം പ്രഖ്യാപിക്കും.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഐ.സി.എസ്.ഇ (പത്താം ക്ലാസ്), ഐ.എസ്.സി (12ാം ക്ലാസ്) പരീക്ഷകൾ മാറ്റിെവച്ചു എന്നാണ് അറിയിപ്പ്. മേയ് നാല് മുതൽ ജൂൺ ഏഴ് വരെയായിരുന്നു ഐ.സി.എസ്.ഇ പരീക്ഷകൾ നിശ്ചയിച്ചിരുന്നത്. ഏപ്രിൽ എട്ട് മുതൽ ജൂൺ 18 വരെയായിരുന്നു ഐ.എസ്.സി പരീക്ഷകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.