Posted On
date_range Updated On
date_range ആൻറിജൻ അടിസ്ഥാനമാക്കിയുള്ള കോവിഡ് പരിശോധന വ്യാപിപ്പിക്കാൻ ഐ.സി.എം.ആർ
ആആ
ന്യൂഡൽഹി: :ആൻറിജൻ അടിസ്ഥാനമാക്കിയുള്ള കോവിഡ് പരിശോധനകൾ വ്യാപിപ്പിക്കാനൊരുങ്ങി ഐ.സി.എം.ആർ. രാജ്യത്ത് കോവിഡ് അതിവേഗം പടരുന്നതിനിടെയാണ് ആൻറജിൻ പരിശോധനകൾ വ്യാപിപ്പിക്കാൻ ഐ.സി.എം.ആർ തീരുമാനിച്ചത്. ആർ.ടി-പി.സി.ആർ പരിശോധനകൾക്ക് ഒപ്പം ആൻറിജൻ ടെസ്റ്റ് കൂടി നിർദേശിച്ചിട്ടുണ്ട്.
ആൻറിജൻ പരിശോധനയിലൂടെ രോഗബാധ വേഗത്തിൽ കണ്ടെത്താമെന്ന് ഐ.സി.എം.ആറിലെ ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ആർ.ടി-പി.സി.ആർ പരിശോധനകൾക്കൊപ്പം ആൻറിജൻ ടെസ്റ്റ് കൂടി വ്യാപകമാക്കുമെന്ന് ഐ.സി.എം.ആർ ഉദ്യോഗസ്ഥൻ പറഞ്ഞു.
ആർ.ടി-പി.സി.ആർ പരിശോനകളേക്കാൾ വേഗത്തിൽ ആൻറിജൻ ടെസ്റ്റിൽ കോവിഡ് ഫലം ലഭ്യമാകും. ഡൽഹിയും മുംബൈയും പോലുള്ള കോവിഡ് അതിവേഗം വ്യാപിക്കുന്ന നഗരങ്ങളിൽ പരിശോധന ഗുണകരമാവുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.