ശാസ്ത്രജ്ഞന് കോവിഡ്; ഐ.സി.എം.ആർ ആസ്ഥാനം അടച്ചു

ന്യൂഡൽഹി: ശാസ്ത്രജ്ഞന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) ആസ്ഥാനം അടച്ചു. മുംബൈയിൽ നിന്ന് വന്ന ശാസ്ത്രജ്ഞനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കെട്ടിടം അണുവിമുക്തമാക്കി രണ്ട് ദിവസത്തിന് ശേഷം തുറക്കുമെന്ന് അധികൃതർ അറിയിച്ചു. 

കോവിഡ് സ്ഥിരീകരിച്ച ശാസ്ത്രജ്ഞൻ, കഴിഞ്ഞ ആഴ്ച നീതി ആയോഗ് അംഗം ഡോ. വിനോദ് പോളിനൊപ്പം യോഗത്തിൽ പങ്കെടുത്തിരുന്നു. ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ, എപ്പിഡമോളജി വിഭാഗം ഡയറക്ടർ ഡോ. ആർ.ആർ. ഗംഗാഖേദ്കർ എന്നിവരും യോഗത്തിലുണ്ടായിരുന്നു. 

കോവിഡ് 19 കോർ ടീം ജോലിക്ക് ഹാജരാകണമെന്നും മറ്റുള്ളവർ വീടുകളിലിരുന്ന ജോലി ചെയ്യണമെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. 

Tags:    
News Summary - ICMR scientist tests positive in Delhi -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.