ബംഗാളിൽ ആക്രമണം നടത്താൻ അൽഖാഇദ പദ്ധതിയെന്ന്​ ഇൻറലിജൻസ്​; ലക്ഷ്യം രാഷ്​ട്രീയ നേതാക്കളും

കൊൽക്കത്ത: പശ്ചിമബംഗാളിൽ അൽഖാഇദ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി ഇൻറലിജൻസ്​ റിപ്പോർട്ട്​. 'സ്ലീപ്പർ ​െസല്ലു'കളെ ഉപയോഗിച്ച്​ ആക്രമണം നടത്താനാണ്​ പദ്ധതിയെന്നും അന്വേഷണ സംഘം നവംബർ അഞ്ചിന്​ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

എൻ.ഐ.എ പിടികൂടിയ അൽഖാഇദ ഭീക​രനിൽനിന്നാണ്​ ഈ വിവരങ്ങൾ ലഭ്യമായത്​. വിദേശരാജ്യങ്ങളിലുള്ളവരെ ഉപയോഗിച്ച്​ അൽഖാഇദയുടെ പ്രാദേശികമായി ആളുകളെ സംഘടിപ്പിക്കാൻ ശ്രമിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

ഓൺലൈൻ മാധ്യമങ്ങളിലൂടെ പാകിസ്​താൻ ആസ്​ഥാനമായി പ്രവർത്തിക്കുന്ന അൽഖാഇദ ബംഗാളിൽനിന്ന്​ ആളുകളെ റിക്രൂട്ട്​ ചെയ്​തതായാണ്​ വിവരം. ബംഗാളിലെ നിരവധി രാഷ്​ട്രീയ പ്രവർത്തകരെ അൽഖാഇദ ഉന്നംവെച്ചിരുന്നതായി എൻ.ഐ.എ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.

ബംഗാളിലെ ജനങ്ങളെ തീവ്രവാദത്തിലേക്ക്​ എത്തിക്കുന്നതിനുവേണ്ടി പാകിസ്​താനിലെ കറാച്ചിയിലും പെഷാവറിലും റിക്രൂട്ട്​മെൻറ്​ സംഘടിപ്പിച്ചിരുന്നു. ഈ നീക്കവുമായി ബന്ധപ്പെട്ട്​ 11 തീവ്രവാദികളെ എൻ.ഐ.എ ഇതുവരെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​.

Tags:    
News Summary - IB report says Al-Qaeda planning terror attack in Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.