പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള എ.എ.പി മാർച്ചിന് അനുമതിയില്ല; പിന്തുണയുമായി സി.പി.എം

ന്യൂഡൽഹി: െഎ.എ.എസ്​ ഉദ്യോഗസ്​ഥരുടെ നിസഹകരണത്തിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എ.എ.പി നടത്താനിരുന്ന മാര്‍ച്ചിന് ഡൽഹി പൊലീസ് അനുമതി നൽകിയില്ല. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്താനാണ് പാർട്ടി തീരുമാനിച്ചത്. അനുമതിയില്ലെങ്കിലും നിരവധി എ.എ.പി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. അതിനിടെ മാർച്ചിനെ അനുകൂലിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമെത്തിയതോടെ സമരത്തിന്‍റെ ഗതി മാറി. എ.എ.പി പ്രവർത്തകരോടൊപ്പം സി.പി.എം പ്രവർത്തകരും മാർച്ചിൽ പങ്കെടുക്കുന്നുണ്ട്. 

അതേസമയം, ഡൽഹി മുഖ്യമന്ത്രി കെജ്‍രിവാളിനെ കുറ്റപ്പെടുത്തി ഐ.എ.എസ് ഒാഫീസേഴ്സ് അസോസിയേഷൻ വാർത്താസമ്മേളനം വിളിച്ചു ചേർത്തു. കെജ്‍രിവാൾ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കള്ളം പപ്രചരിപ്പിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി. രാഷ്ട്രീയ നീക്കങ്ങൾക്കായി തങ്ങളെ ഉപയോഗിക്കുന്നത് കൊണ്ടാണ് ഇങ്ങനെയൊരു വാർത്താസമ്മേളനം വിളിച്ചു ചേർക്കേണ്ടി വന്നതെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥ മനിഷ സക്സേന പറഞ്ഞു. തങ്ങളാരും സമരം നടത്തുന്നില്ല. എല്ലാ ഉദ്യോഗസ്ഥരും അവരുടെ ഒാഫീസിൽ ജോലി ചെയ്യുന്നുണ്ട്. ഞങ്ങളാരും രാഷ്ട്രീയം കളിക്കുന്നില്ല. കെജ്‍രിവാൾ സർക്കാർ തങ്ങൾക്കെതിരെ കളവ് പ്രചരിപ്പിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. 

രാഷ്ട്രീയ നേട്ടങ്ങൾക്കായി എ.എ.പി തങ്ങളെ ഉപയോഗിക്കുകയാണെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥ വർഷ ജോഷിയും പറഞ്ഞു. 

​െല​ഫ്. ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജാ​ലി​​​​​​​​​​​​​െൻറ ഒാ​ഫി​സി​ൽ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ളും രണ്ട്​ മ​ന്ത്രി​മാ​രും ഏഴു ദി​വ​സ​മാ​യി ന​ട​ത്തി വ​രു​ന്ന കു​ത്തി​യി​രി​പ്പു സ​മ​രം പു​തി​യ വ​ഴി​ത്തി​രി​വി​ലെത്തി നിൽക്കുന്നതിനിടെയാണ് ഐ.എ.എസ് ഉദ്യോഗസഥർ രംഗത്തെത്തിയത്. സ​ത്യ​ഗ്ര​ഹം ന​ട​ത്തു​ന്ന കെ​ജ്​​രി​വാ​ളി​നും മ​റ്റും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച്​ പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്കം നാ​ലു മു​ഖ്യ​മ​ന്ത്രി​മാ​ർ കഴിഞ്ഞദിവസം രം​ഗ​ത്തെത്തിയിരുന്നു. പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ണ​റാ​യി​ക്കു പു​റ​മെ, ​ആ​​ന്ധ്ര​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു, ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി എ​ന്നി​വ​രാ​ണ്​ കൈ​കോ​ർ​ത്ത​ത്. ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി ഉ​ന്ന​യി​ക്കു​ന്ന വി​ഷ​യം ച​ർ​ച്ച​ചെ​യ്യാ​ൻ അ​നു​മ​തി തേ​ടി അ​വ​ർ ഗ​വ​ർ​ണ​ർ​ക്ക്​ ക​ത്തു ന​ൽ​കുകയും ചെയ്തിരുന്നു. 

അതേസമയം, നിരാഹാര സമരം നടത്തുന്ന മന്ത്രിമാരുടെ ആരോഗ്യസ്ഥിതി വഷളായി. നീതി ആയോഗിന്‍റെ യോഗത്തില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ പങ്കെടുത്തതിനെ മുഖ്യമന്ത്രി കെജ്‍രിവാള്‍ വിമര്‍ശിച്ചു. ഭരണഘടനയുടെ ഏത് വ്യവസ്ഥയാണ് മുഖ്യമന്ത്രിക്ക് പകരം ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്നതെന്ന് കെജ്‍രിവാള്‍ ട്വീറ്റ് ചെയ്തു. 

നാല്​ മാസമായി എ.എ.പി സർക്കാറിനോട്​ ഡൽഹി ​െഎ.എ.എസ്​ ഉദ്യോഗസ്ഥർ കാണിക്കുന്ന നിസ്സഹകരണം അവസാനിപ്പിക്കുക. വീട്ടുപടിക്കൽ റേഷൻ എന്ന പദ്ധതിക്ക്​ അംഗീകാരം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്​ കെജ്​രിവാളും മന്ത്രിമാരും ലെഫ്​.​ഗവർണറുടെ ഒാഫീസിൽ സമരം തുടങ്ങിയത്​.
 

Tags:    
News Summary - IAS Officers Hold Unusual Media Address, Say Kejriwal Govt Lying About Bureaucrats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.