അഭിനന്ദനെ കൈമാറുന്നത്​ വാഗാ അതിർത്തി വഴി

ന്യൂഡൽഹി: പാകിസ്​താൻ​ കസ്​റ്റഡിയിൽ നിന്ന്​ വിട്ടയക്കുന്ന ഇന്ത്യൻ വിങ്​ കമാൻഡർ അഭിനന്ദൻ വർധമാനെ ഇന്ത്യക്ക്​ കൈമാറുന്നത്​ വാഗാ അതിർത്തി വഴി. അഭിനന്ദനെ സ്വീകരിക്കാൻ പിതാവ്​ എസ്​. വർധമാൻ ഡൽഹിയിലേക്ക്​ തിരിക്കുമെന്നാണ്​ വിവരം​ .

അഭിനന്ദൻ വർധമാനെ വെള്ളിയാഴ്​ച വിട്ടയക്കുമെന്ന്​ ഇംറാൻ ഖാൻ പാക്​ പാർലമ​െൻറിൽ പ്രഖ്യാപിച്ചിരുന്നു. സമാധാനശ്രമങ്ങളുടെ ഭാഗമായാണ്​ നടപടിയെന്നും ഇംറാൻ വ്യക്തമാക്കിയിരുന്നു.

അതേസമയം, അന്താരാഷ്​ട്ര സമ്മർദമാണ്​ പാകിസ്​താനെ ഇങ്ങനെയൊരു തീരുമാനത്തിലേക്ക്​ എത്തിച്ചതെന്നാണ്​ വിലയിരുത്തൽ.


Tags:    
News Summary - IAF pilot Abhinandan to be freed by Pakistan tomorrow, will cross over at Wagah -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.