അതിർത്തിയിൽ വ്യോമ​സേനയുടെ അഭ്യാസപ്രകടനം

പൊഖ്​റാൻ(രാജസ്​ഥാൻ): നിരവധി ജെറ്റ്​ യുദ്ധവിമാനങ്ങളും ആക്രമണ ഹെലികോപ്ടറുകളും പ​െങ്കടുത്ത്​ വ്യോമസേനയുടെ മെഗാ അഭ്യാസ പ്രകടനം. അതിർത്തിയിൽ സംഘർഷാവസ്​ഥ നിലനിൽക്കെയാണ്​ പാക്​ അതിർത്തിയായ പൊഖ്​റാനിൽ സൈന്യത്തി​​​െൻറ അഭ്യാസ പ്രകടനം നടന്നത്​. തദ്ദേശീയമായി വികസിപ്പിച്ച പോർവിമാനമായ തേജസ്സ്​​, പോർവിമാനങ്ങളായ മിഗ്​ 29, എസ്​.യു എം.കെ.​െഎ 30, മിറാഷ്​ 2000, ജാഗ്വർ, മിഗ്​ 21 ബയ്​സൺ തുടങ്ങി 137 വിമാനങ്ങൾ പ​െങ്കടുത്തു.

കരസേന മേധാവി ജനറൽ ബിപിൻ റാവത്ത്​, പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്​ഥർ, വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിരോധവകുപ്പ്​ പ്രതിനിധികൾ എന്നിവരും അഭ്യാസത്തിന്​ സാക്ഷ്യംവഹിച്ചു. വ്യോമസേനയുടെ ഒാണററി ഗ്രൂപ്​​ ക്യാപ്​റ്റൻ സചിൻ ടെണ്ടുൽകറും എത്തിയിരുന്നു.

Tags:    
News Summary - IAF Demonstrate exercise vayu shakti 2019 in pokharan -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.