മുഹമ്മദ് റിസ്വാൻ

നായ ഓടിച്ചു; രക്ഷപ്പെടാനായി അപ്പാർട്ട്മെന്റിന്റെ മൂന്നാം നിലയിൽ നിന്ന് ചാടിയ സ്വിഗ്ഗി ഡെലിവറി ബോയ് മരിച്ചു

ഹൈദരാബാദ്: നായ ഓടിച്ചതിനെ തുടർന്ന് ഹൈദരാബാദിലെ അപ്പാർട്ട്മെന്റിന്റെ മൂന്നാം നിലയിൽ നിന്ന് ചാടിയ യുവാവ് ചികിത്സയിലിരിക്കെ ശനിയാഴ്ച മരണത്തിന് കീഴടങ്ങി.

സ്വിഗ്ഗിയുടെ ഡെലിവറി ഏജന്റായ 23 കാരനായ മുഹമ്മദ് റിസ്വാൻ ആണ് മരിച്ചത്. ഓർഡർ ഡെലിവറി ചെയ്യുന്നതിനായി ബഞ്ചാര ഹിൽസിലെ ലുംബിനി റോക്ക് കാസിൽ അപ്പാർട്ട്‌മെന്റിലേക്ക് പോയതായിരുന്നു. ഫ്‌ളാറ്റിന്റെ വാതിലിൽ മുട്ടിയപ്പോൾ ഉപഭോക്താവിന്റെ വളർത്തുനായ ജർമ്മൻ ഷെപ്പേർഡ് കുരച്ചുകൊണ്ട് വാതിലിൽ ചാടിക്കയറി.

ഭയന്ന് അപ്പാർട്ട്മെന്റിന്റെ മൂന്നാം നിലയിൽ നിന്ന് ചാടിയ റിസ്വാനെ നിസാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (നിംസ്) എത്തിച്ചെങ്കിലും പിന്നീട് ശനിയാഴ്ച വൈകുന്നേരത്തോടെ മരിച്ചു. കൂടുതൽ അന്വഷണം നടന്നുവരികയാണ്.

Tags:    
News Summary - Hyderabad Swiggy delivery boy who jumped off 3rd floor to save himself from dog dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.