ഹൈദരാബാദ്: ലണ്ടനിലെ വെസ്റ്റ് യോർക്ക്ഷെയർ ലീഡ്‌സിലെ ഹിൽ ടോപ്പ് മൗണ്ടിൽ ഹൈദരാബാദ് സ്വദേശി കുത്തേറ്റു മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ പൊലീസ് പിടിയിലായിട്ടുണ്ട്. ഹൈദരാബാദ് നഗരത്തിൽ നിന്നുള്ള മുഹമ്മദ് ഖാജാ റയീസുദ്ദീനാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.
ഉഗാണ്ടൻ പൗരനുമായുള്ള വഴക്കിനെ തുടർന്ന് ഇയാളുൾപ്പെടെ രണ്ടുപേരും അഫ്ഗാനിസ്ഥാനിൽ നിന്നുള്ള മറ്റൊരാളും മരിച്ചതായാണ് പ്രാഥമിക വിവരം. അഫ്ഗാൻ പൗരനും മറ്റു രണ്ടുപേരും തമ്മിലുള്ള തർക്കത്തിൽ ഇടപെടാൻ ശ്രമിച്ചപ്പോഴാണ് ഇന്ത്യക്കാരന് ജീവൻ നഷ്ടമായത്. ഗുരുതരമായി പരിക്കേറ്റ റയീസുദ്ദീനെ പൊലീസ് ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
2011 മുതൽ ലണ്ടനിൽ താമസിക്കുന്ന റയീസുദ്ദീന് ഭാര്യയും മകളും മകനുമുണ്ട്. ഒക്‌ടോബർ അഞ്ചിന് നടത്താനിരുന്ന മകളുടെ വിവാഹത്തിനായി ഇന്ത്യയിലെത്താൻ ഒരുങ്ങുന്നതിനിടെയാണ് ഇയാൾ കൊല്ലപ്പെട്ടത്. റിപ്പോർട്ടുകൾ പ്രകാരം, കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, കൂടാതെ റയീസുദ്ദീന്റെ കൊലപാതകത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്. അതിനിടെ, റയീസുദ്ദീന്റെ കുടുംബാംഗങ്ങൾ യു.കെയിൽ താമസിക്കുന്ന ഹൈദരാബാദിൽ നിന്നുള്ളവരോട് അന്ത്യകർമങ്ങൾ നടത്താൻ അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.