തെറ്റായ ദിശയിൽ ബൈക്കോടിച്ചതിന് പിഴയൊടുക്കണമെന്ന് പൊലീസ്; വാഹനത്തിന് തീയിട്ട് ഉടമ

ഹൈദരാബാദ്: ഗതാഗത നിയമം ലംഘിച്ചതിന് പിഴയൊടുക്കാൻ പൊലീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രകോപിതനായ 45കാരൻ ബൈക്കിന് തീയിട്ടു. ഹൈദരാബാദിലെ അമീർപേട്ട് മെട്രോ സ്റ്റേഷന് സമീപം തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. അശോക് എന്നയാളാണ് ബൈക്കിന് തീയിട്ടതെന്നും ഇയാൾ പതിവായി തെറ്റായ ദിശയിലാണ് വാഹനമോടിച്ചിരുന്നതെന്നും ഹൈദരബാദ് സിറ്റി ട്രാഫിക് പൊലീസ് പറഞ്ഞു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

തെറ്റായ ദിശയിൽ ബൈക്ക് ഓടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ അശോകിനോട് വാഹനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പിഴചുമത്തി. എന്നാൽ, പൊലീസ് നടപടിയിൽ പ്രകോപിതനായ അശോക് പെട്രോളുമായി എത്തി ബൈക്കിന് തീയിടുകയായിരുന്നു.

അപകടമുണ്ടാക്കുന്ന രീതിയിൽ തെറ്റായ ദിശയിൽ വാഹനമോടിച്ചതിനാണ് ഇയാൾക്കെതിരെ പിഴചുമത്തിയതെന്നും ഗതാഗതനിയമം പാലിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Hyderabad man sets his bike on fire after being given challan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.