Posted On
date_range Updated On
date_range ഭാര്യയുടെ മകളെ ബലാത്സംഗം ചെയ്ത കേസിൽ യുവാവിന് 20 വർഷം തടവ് ശിക്ഷ
ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒന്നിലധികം തവണ ലൈംഗികമായി ചൂഷണം ചെയ്തതിന് 39കാരനായ യുവാവിനെ കോടതി 20 വർഷം കഠിന തടവിന് ശിക്ഷിച്ചു. പ്രതിയുടെ ഭാര്യക്ക് ആദ്യവിവാഹത്തിലുള്ളതാണ് ഇരയായ പെൺകുട്ടി. 15 വയസുള്ള പെൺകുട്ടിയെ പ്രതി നിരന്തരം ബലാത്സംഗം ചെയ്തു വരികയായിരുന്നു. അവശയായ പെൺകുട്ടി ഒടുവിൽ അമ്മയോട് കാര്യങ്ങൾ തുറന്നുപറഞ്ഞതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. പോക്സോ, ഐ.പി.സി വകുപ്പുകൾ പ്രകാരമാണ് കേസ്.
വ്യാഴാഴ്ച നാമ്പള്ളിയിലെ പന്ത്രണ്ടാം അഡീഷനൽ മെട്രോപൊളിറ്റൻ സെഷൻസ് ജഡ്ജി ഇയാൾക്ക് 20 വർഷം കഠിനതടവും 1000 രൂപ പിഴയും വിധിച്ചു. ചൂഷണത്തെ തുടർന്ന് പെൺകുട്ടി ആഘാതത്തിലേക്കും കഷ്ടപ്പാടുകളിലേക്കും വഴുതിപ്പോയതായി പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.