മുംബൈ: ബാന്ദ്ര, ബെഹ്റാൻ പാഡ ചേരിയിൽ തീപിടുത്തമുണ്ടായി റെയിൽവെയുടെ നടപ്പാലം തകർന്നു. നാല് ചേരി നിവാസികൾക്കും അഗ്നിശമന സേന ഉദ്യോഗസ്ഥനും പരിക്കേറ്റതായി അധികൃതർ അറിയിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്.
മുംബൈ നഗരസഭ ചേരിയിലെ വീടൊഴിപ്പിക്കുന്നതിനിടെ സിലണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ബാന്ദ്ര റെയിൽവെ സ്റ്റേഷന്റെ അടുത്തോളം തീ പടർന്നെത്തി. ബാന്ദ്ര സ്റ്റേഷനെയും സ്റ്റേഷന്റെ കീഴക്കു ഭാഗത്തുള്ള പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്നതാണ് തകർന്ന നടപ്പാലം. മുൻ കരുതലെന്നോളം ഒരു മണിക്കൂറോളം ഹാർബർ ലൈനിൽ ട്രെയിൻ ഗാതാഗതം നിറുത്തിവെച്ചിരുന്നു.
#WATCH: Massive fire broke out in Behrampada near #Bandra station. 16 fire engines, 12 Water tankers at the spot #Mumbai pic.twitter.com/qp2quleKri
— ANI (@ANI) October 26, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.