കൊല്ലപ്പെട്ട നേഹ ഹിരേമത്, അറസ്റ്റിലായ പ്രതി ഫയാസ്
കർണാടക: ഹുബ്ബള്ളിയിൽ കോൺഗ്രസ് കോർപറേഷൻ കൗൺസിലറുടെ മകൾ കുത്തേറ്റ് മരിച്ച സംഭവം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത യുവാക്കൾ അറസ്റ്റിൽ. 23കാരിയായ നേഹ ഹിരേമതിയെയാണ് മുൻ സഹപാഠി ഫയാസ് കുത്തിക്കൊന്നത്.
നേഹയും ഫയാസും തമ്മിൽ പ്രണയത്തിലായിരുന്നെന്ന് കാണിക്കുന്ന ഫോട്ടോ ഉൾപ്പെടെ പോസ്റ്റ് ചെയ്ത യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രണയത്തിന് നീതി ലഭിക്കണമെന്ന പേരിലാണ് യുവാക്കൾ പോസ്റ്റിട്ടത്. ഉടൻ പൊലീസ് യുവാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏപ്രിൽ 18നാണ് ബി.വി.ബി കോളജിൽ വെച്ച് ഫയാസ് നേഹയെ കൊലപ്പെടുത്തിയത്. സംഭവസ്ഥലത്ത് നിന്ന് പോകുന്നതിന് മുമ്പ് ഫയാസ് നേഹയെ നിരവധി തവണ കുത്തുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.