കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. സംഘർഷത്തിനിടെ ഉണ്ടായ ബോംബേറിൽ നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടം സംഭവിച്ചു.
മണിക് ചക് ബ്ലോക്കിലെ ഗോപാൽപൂർ ബലുതോല പ്രദേശത്തെ പഞ്ചായത്ത് സമിതി ഭാരവാഹി സൈഫുദ്ദീൻ ഷെയ്‌ഖിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ടി.എം.സി പ്രവർത്തകർ പാർട്ടി ഏരിയ പ്രസിഡന്റ് നസീർ അലിയുടെ നേതൃത്വത്തിലുള്ള വിഭാഗവുമായാണ് ഏറ്റുമുട്ടിയത്.
ബോംബേറിലും സംഘട്ടനത്തിലും 12 വീടുകൾ തകർന്നുവെന്നും പൊലീസ് പറഞ്ഞു. പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഭൂമി തർക്കത്തിന്‍റെ പേരിൽ ഇരു നേതാക്കളും തമ്മിൽ നേരത്തെ വൈരാഗ്യമുണ്ടായിരുന്നെന്നും ഇതാണ് അക്രമത്തിന് കാരണമെന്നും മണിക് ചക്കിന്റെ ടി.എം.സി എം.എൽ.എ സാബിത്രി മിത്ര പറഞ്ഞു. ഇതിന് ടി.എം.സിയുമായി ബന്ധമില്ലെന്നും അവർ അവകാശപ്പെട്ടു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.