കർഷക പ്രക്ഷോഭത്തിന്​ ഐക്യദാർഢ്യവുമായി ഹോളിവുഡ്​ താരം സൂസൻ സാറൻഡൻ

മുംബൈ: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക്​ പിന്തുണയുമായി കൂടുതൽ സെലിബ്രിറ്റികൾ. ഹോളിവുഡ്​ താരം സൂസൻ സാറൻഡറാണ്​ കർഷകർക്ക്​ ഐക്യദാർഢ്യവുമായി എത്തിയത്​.

പ്രതിഷേധക്കാർക്ക്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച സൂസൻ ന്യൂയോർക്ക്​ ടൈംസിൽ വന്ന വാർത്തക്കുറിപ്പും പങ്കുവെച്ചു​. 'എന്തുകൊണ്ടാണ്​ ഇന്ത്യയിലെ കർഷകർ പ്രതിഷേധിക്കുന്നത്​. കർഷക പ്രക്ഷോഭത്തിന്​ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. അവർ ആരാണെന്നും എന്തിനാണ്​ പ്രതിഷേധിക്കുന്നതെന്നും വായിച്ചറിയുക' -74കാരിയായ താരം ട്വീറ്റ്​ ചെയ്​തു.

ലോകത്തിന്‍റെ വിവിധ ഭാഗത്തുനിന്നുള്ളവർ കർഷക പ്രക്ഷോഭത്തിന്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ രംഗത്തെത്തിയിരുന്നു. പോപ്​ താരം റിഹാനയാണ്​ ആദ്യം കർഷകർക്ക്​ പിന്തുണയുമായി എത്തിയത്​. പിന്നീട്​ കാലാവസ്​ഥ പ്രവർത്തക ഗ്രെറ്റ തുൻബർഗ്​, അമേരിക്കൻ അഭിഭാഷക മീന ഹാരിസ്​, നടി അമാൻഡ സെർണി തുടങ്ങിയവരും ഐക്യദാർഢ്യവുമായെത്തി.

എന്നാൽ സചിൻ ടെണ്ടുൽക്കർ ഉൾപ്പെടെ ഇന്ത്യൻ സെലിബ്രിറ്റികൾ കേന്ദ്രത്തിന്​ പിന്തുണയുമായെത്തിയത്​ വൻ പ്രതിഷേധത്തിന്​ ഇടയാക്കിയിരുന്നു.

മാസങ്ങളായി കർഷക പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ കേന്ദ്രവും പ്രതിഷേധക്കാരും സംയമനം പാലിക്കണമെന്ന്​ ഐക്യരാഷ്​ട്ര സഭയുടെ മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടിരുന്നു. സമാധാനപരമായ പ്രതിഷേധങ്ങൾക്ക്​ ഒത്തുകൂടാൻ എല്ലാവർക്കും അവകാശമുണ്ടെന്നും പ്രശ്​നത്തിൽ മനുഷ്യാവകാശം ഉറപ്പാക്കി എത്രയും വേഗം പരിഹാരം കാണണമെന്നും സംഘടന ആവശ്യപ്പെട്ടു. 

Tags:    
News Summary - Hollywood veteran Susan Sarandon supports farmers protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.