പരസ്യബോർഡ് തകർന്നു വീഴുന്ന ദൃശ്യത്തിൽനിന്ന്

മുംബൈയിൽ പരസ്യബോർഡ് വീണുണ്ടായ അപകടം: ഇന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി

മുംബൈ: പരസ്യബോർഡ് വീണുണ്ടായ അപകടസ്ഥലത്ത് നിന്ന് ഇന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം 40 മണിക്കൂർ പിന്നിട്ടും തുടരുകയാണ്. എന്നാൽ, ഇതുവരെയായിട്ടും മൃതദേഹങ്ങൾ പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. തിങ്കളാഴ്ചയാണ് മുംബൈയിൽ പരസ്യബോർഡ് വീണ് വലിയ അപകടമുണ്ടായത്.

ഘാട്കോപ്പറിലെ ചെഡ്ഡാ നഗറിൽ 100 അടി ഉയരത്തിൽ സ്ഥാപിച്ച ബോർഡ് പെട്രോൾ പമ്പിനു മുകളിലേക്കു തകർന്നു വീണാണ് അപകടമുണ്ടായത്. ഇരുമ്പു തൂണുകളുടെ അവശിഷ്ടങ്ങളിൽ നിന്ന് 67 പേരെ രക്ഷിച്ചിരുന്നു. 120 അടി വീതം നീളവും വീതിയുമുള്ളതാണ് തകർന്ന ഹോർഡിങ്. തൂണുകളടക്കം 250 ടൺ ഭാരമുണ്ട്. പരസ്യബോർഡ് അനധികൃതമായാണ് സ്ഥാപിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ പരസ്യബോർഡ് സ്ഥാപിച്ചയാൾക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

ഭാവിഷ് ഭിൻഡെ എന്നയാൾക്കെതിരെ ഐ.പി.സി സെക്ഷൻ 304ാം വകുപ്പ് പ്രകാരമാണ് കേസ്. ഇയാൾക്കെതിരെ ബലാത്സംഗം ഉൾപ്പടെ 23 കേസുകൾ ഉള്ളതായി വ്യക്തമായിട്ടുണ്ട്. ജനുവരിയിലാണ് ഇയാൾ ബലാത്സംഗ കേസിൽ അറസ്റ്റിലാവുന്നത്. പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു. അനധികൃതമായി ബോർഡുകൾ സ്ഥാപിച്ചതിന് ഭിൻഡെക്കെതിരെ മുമ്പും പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags:    
News Summary - Hoarding crash in Mumbai: 2 more bodies located under debris

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.