യാത്രക്കിടെ പക്ഷിയെ ഇടിച്ചു; ആകാശ എയർ അടിയന്തരമായി തിരിച്ചിറക്കി

മുംബൈ: പറക്കുന്നതിനിടെ പക്ഷിയെ ഇടിച്ച ആകാശ എയർ വിമാനം അടിയന്തരമായി തിരച്ചിറക്കി. ശനിയാഴ്ച രാവിലെ മുംബൈയിൽ നിന്നും ബംഗളുരുവിലേക്ക് പുറപ്പെട്ട എ.കെ.ജെ 1103 വിമാനമാണ് മുംബൈയിൽ തിരിച്ചിറക്കിയത്.

യാത്രക്കിടെ കാബിനിൽ കരിഞ്ഞ മണം പടർന്നതോടെ അടിയന്തിരമായി തിരിച്ചിറക്കുകയായിരുന്നു. പരിശോധനയിൽ ഒന്നാമത്തെ എൻജിനിൽ പക്ഷിയുടെ അവശിഷ്ടം കണ്ടെത്തിയതായി ഡി.ജി.സി.എ ഉദ്യോഗസ്ഥർ പറഞ്ഞു. എൻജിനിൽ പക്ഷി ഇടിച്ചതിനെ തുടർന്നാണ് കരിഞ്ഞ മണം പടർന്നതെന്ന് അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Hit the bird while traveling; Akasha Air was immediately returned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.