ചരിത്രകാരൻ റിസ്വാൻ ഖൈസർ അന്തരിച്ചു

ന്യൂഡൽഹി: പ്രമുഖ ചരിത്രമെഴുത്തുകാരനും ഡൽഹി ജാമിഅ മില്ലിയ അധ്യാപകനുമായ പ്രഫ. റിസ്വാൻ ഖൈസർ അന്തരിച്ചു. കോവിഡ് ബാധിച്ച് രണ്ടാഴ്ചയിലേറേയായി ചികിത്സയിലായിരുന്നു.

ബിഹാറിലെ മുൻഗർ സ്വദേശിയായ റിസ്വാൻ ജെ.എൻ.യുവിലെ ഏറ്റവും മിടുക്കനായ ചരിത്ര വിദ്യാർഥി എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ജാമിഅഃ മില്ലിയ ഹിസ്റ്ററി ആൻഡ് കൾച്ചർ വിഭാഗത്തിലെ മലയാളികൾ ഉൾപ്പെടെയുള്ള  വിദ്യാർഥികളുടെ പ്രിയ അധ്യാപകനുമായിരുന്നു.

മൗലാന അബുൽ കലാം ആസാദിനെക്കുറിച്ച് നടത്തിയ പഠനങ്ങളും പ്രഭാഷണങ്ങളും ഏറെ ശ്രദ്ധേയമാണ്. ആസാദിന്‍റെ സംഭാവനകളെക്കുറിച്ച് എഴുതിയ റെസിസ്റ്റിങ് കൊളോണിയലിസം ആൻഡ് കമ്മ്യൂണൽ പൊളിറ്റിക്സ് ആണ് പ്രധാന കൃതി. 

Tags:    
News Summary - Historian Rizwan Khaiser dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.