മുഗൾ ചക്രവർത്തി ഔറംഗസേബിനെ അനുകൂടലിച്ച് വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടതിന്‍റെ പേരിൽ കഴഞ്ഞ ദിവസം മഹാരാഷ്ട്രയിൽ മുസ്ലിം യുവാവ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ യുവാവിന്‍റെ കുടുംബത്തെ നാടുകടത്തണം എന്ന ആവശ്യവുമായി ഹിന്ദുത്വ തീവ്രവാദ സംഘടനകൾ രംഗത്തുവന്നുകഴിഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് ഹിന്ദുത്വ ഗ്രൂപ്പുകൾ സവർദെ ഗ്രാമത്തിൽ റാലി നടത്തി. ഔറംഗബാദ് നഗരത്തിന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് മുഅ്മിൻ എന്ന യുവാവ് മുഗൾ ഭരണാധികാരി ഔറംഗസേബിനെ വാട്‌സാപ്പ് സ്റ്റാറ്റസ് ആക്കിയത്. ഇത് ഹിന്ദുത്വ തീവ്രവാദ സംഘടനകളും തീവ്ര വലതുപക്ഷ മാധ്യമങ്ങളും വലിയ വാർത്തയാക്കുകയായിരുന്നു. മുഅ്മിനെതിരെ കർശന നടപടി ആവശ്യപ്പെട്ടാണ് ഹിന്ദുത്വവാദികൾ കുത്തിയിരുപ്പ് സമരം അടക്കം നടത്തിയത്.
ഗ്രാമത്തിലെ സർപഞ്ച് മുഅ്മിന്റെ കുടുംബത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ ബൈക്ക് റാലി നടത്തി. കുടുംബം എന്നെന്നേക്കുമായി ഗ്രാമം വിട്ടുപോകണമെന്ന് അവർ മുദ്രാവാക്യം വിളിച്ചു.പ്രകോപിതരായ ഹിന്ദുത്വ സംഘടന പ്രവർത്തകർ മുഅ്മിന്റെ ഒരു ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള പഞ്ചസാര ചാക്ക് ഗോഡൗണും ടെമ്പോയും കത്തിച്ചു. തുടർന്ന് അവർ വഡ്ഗാവ് പൊലീസ് സ്റ്റേഷനിലെത്തി മുഅ്മിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തി. സവാർദേയിലും സമീപ ഗ്രാമങ്ങളായ മിഞ്ചെ, പേത്ത് വഡ്ഗാവ് എന്നിവിടങ്ങളിലും സംഘർഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.