ഉഡുപ്പി: യൂണിഫോം സിവിൽ കോഡ് നടപ്പാക്കുന്നതുവരെയെങ്കിലും ഹിന്ദുക്കൾ നാല് മക്കളെ വളർത്താൻ തയാറാകണമെന്ന് സന്യാസി സ്വാമി ഗോവിന്ദദേവ ഗിരിജ് മഹാരാജ്. രാജ്യത്ത് നിലനിൽക്കുന്ന ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കാൻ വേണ്ടിയാണ് ഹിന്ദുക്കൾ നാല് മക്കളെ പ്രസവിക്കാൻ തയാറാകണമെന്ന് ഭാരത് മാതാ മന്ദിരിൻ ഹരിദ്വാറിലെ സന്യാസി പറയുന്നത്.
രണ്ട് കുട്ടികൾ എന്ന സർക്കാറിന്‍റെ നയം നടപ്പിലാക്കുന്നത് ഹിന്ദുക്കൾ മാത്രമാണ്. ഹിന്ദുക്കളുടെ ജനസംഖ്യ കുറഞ്ഞ ഇടങ്ങളിലെല്ലാം ഇന്ത്യയുടെ അതിർത്തിയും കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഗോവിന്ദദേവ ഗിരിജ് മഹാരാജ് പറഞ്ഞു. കർണാടകയിലെ ഉഡുപ്പിയിൽ നടന്നുവരുന്ന ധർമ സൻസദിൽ സംസാരിക്കുകയായിരുന്നു സ്വാമി.
ചില ക്രിമിനലുകൾ ഗോരക്ഷാ പ്രവർത്തകരുടെ ഇടയിൽ മറഞ്ഞിരിക്കുന്നുണ്ട്. ഗോരക്ഷാ പ്രവർത്തകർ സമാധാന പ്രിയരാണ്. ചില പ്രത്യേക താൽപര്യമുള്ളവർ ഇവർക്കിടയിൽ നുഴഞ്ഞുകയറി പ്രവർത്തിക്കുന്നുണ്ട്. ഇവരാണ് ഗോരക്ഷാ പ്രവർത്തകരെ അപമാനിക്കുന്ന പ്രവർത്തനങ്ങളിലേർപ്പെടുന്നത്- സ്വാമി പറഞ്ഞു.
വിശ്വഹിന്ദു പരിഷത്ത് മൂന്ന് ദിവസങ്ങളിലായി ഉഡുപ്പിയിൽ സംഘടിപ്പിക്കുന്ന ധർമ സൻസദിൽ രണ്ടായിരത്തോളം ഹിന്ദു സന്യാസിമാരും മഠാധിപതികളും വി.എച്ച്.പി നേതാക്കളും പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.