Posted On
date_range Updated On
date_range ഗുണ്ടാപിരിവ്; ഹിന്ദുസേന നേതാവ് അറസ്റ്റിൽ
നാഗർകോവിൽ: വിനായക ചതുർഥി ആഘോഷത്തിന്റെ പേരിൽ കോളജിൽ പണപ്പിരിവിനെത്തി ഗുണ്ടായിസം കാണിച്ച ഹിന്ദുസേന നേതാവ് തമിഴ്നാട് നാഗർകോവിലിൽ അറസ്റ്റിൽ. ചിതറാൽ സ്വദേശി പ്രതീഷിനെയാണ് അറസ്റ്റ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന സംഘടന ഭാരവാഹികളായ പ്രദീപ് കുമാർ, മൂർത്തി എന്നിവരെ പൊലീസ് തിരയുകയാണ്.
സി.എസ്.ഐ സഭ നടത്തുന്ന കോളജിൽ ഇവർ പണപ്പിരിവിന് എത്തുകയായിരുന്നു. പണം തരാനാവില്ലെന്ന് പറഞ്ഞ കോളജ് അധികൃതരോട് ഇവർ ഗുണ്ടായിസം കാട്ടി ഭീഷണിപ്പെടുത്തി. തുടർന്ന് കോളജ് പ്രിൻസിപ്പൽ സുശീലയുടെ പരാതിയിൽ വടശ്ശേരി പൊലീസ് കേസെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.