ഗാസിയാബാദ്: മുസ്ലിം യുവാവും ഹിന്ദു യുവതിയും വിവാഹിതരാകുന്നത് തടയാൻ ആക്രമണം അഴിച്ചുവിട്ട ഗാസിയാബാദ് ബി.െജ.പി യൂനിറ്റ് പ്രസിഡൻറിനെ പാർട്ടി സ്ഥാനത്തുനിന്ന് നീക്കി. ‘ലവ് ജിഹാദെ’ന്ന് ആരോപിച്ച് നൂറോളം പ്രവർത്തകർക്കൊപ്പം വിവാഹം തടയാൻ ശ്രമിച്ച സിറ്റി യൂനിറ്റ് പ്രസിഡൻറ് അജയ് ശർമയെയാണ് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് മഹേന്ദ്രനാഥ് പാണ്ഡെ പുറത്താക്കിയത്. പ്രതിേഷധവുമായി രംഗത്തിറങ്ങിയ ബി.ജെ.പി പ്രവർത്തകർ െപാലീസുമായി ഏറ്റുമുട്ടിയിരുന്നു. ശർമയെ സ്ഥാനത്തുനിന്ന് നീക്കിയ പാർട്ടി സിറ്റി ജന. സെക്രട്ടറി മാൻ സിങ് ഗോസ്വാമിയെ പ്രസിഡൻറായി നിയോഗിച്ചതായി സംസ്ഥാന ജന. സെക്രട്ടറി വിദ്യാശങ്കർ സോങ്കർ പറഞ്ഞു.
കഴിഞ്ഞ 22ന് ഗാസിയാബാദ് രാജ്നഗറിലെ വീട്ടിൽ യുവതിയുടെ ബന്ധുക്കൾ വിവാഹസൽക്കാരം ഒരുക്കിയിരുന്നു. ഇതിനെതിരെ ബി.ജെ.പി, ശിവസേന, ബജ്റംഗ്ദൾ തുടങ്ങിയ സംഘടനകൾ രംഗത്തുവരുകയും ഗതാഗതം തടസ്സപ്പെടുത്തുകയും െചയ്തു. പൊലീസെത്തി അൽപം ബലംപ്രയോഗിച്ചാണ് പ്രതിഷേധക്കാരെ നീക്കിയത്. ശർമക്കും 100ലേറെ പ്രവർത്തകർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് സൂപ്രണ്ട് എച്ച്.എൻ. സിങ് പറഞ്ഞു. വധുവിെൻറ പിതാവ് പുഷ്പേന്ദ്രകുമാറും പൊലീസിൽ പരാതി നൽകി. ജാമ്യമില്ലാ വകുപ്പുകൾപ്രകാരമാണ് കേസെടുത്തത്. സൈക്കോളജിയിൽ പിഎച്ച്.ഡിയുള്ള നൂപുർ സിംഗാളും എം.ബി.എക്കാരനായ മൻസൂർ ഹർദാത്ത് ഖാനുമാണ് ഇരു വീട്ടുകാരുടെയും ആശീർവാദത്തോടെ വിവാഹിതരായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.