ഷിംല: പ്രവചനങ്ങൾ തെറ്റിയില്ല. ഹിമാചൽപ്രദേശിൽ കോൺഗ്രസിനെ തറപറ്റിച്ച് ബി.ജെ.പി അധികാരത്തിലേക്ക്. അഞ്ചു വർഷത്തെ ഇടവേളകളിൽ കോൺഗ്രസിനെയും ബി.ജെ.പിയെയും മാറിമാറി ഭരണത്തിലേറ്റുന്ന രീതി ഇത്തവണയും ഹിമാചലിൽ തുടർന്നു. ബി.ജെ.പി മികച്ച വിജയമാണ് നേടിയത്.
68 നിയമസഭ സീറ്റുകളിൽ 44 എണ്ണം ബി.ജെ.പി പിടിച്ചെടുത്തു. കഴിഞ്ഞ തവണ 36 മണ്ഡലങ്ങളിൽ ജയിച്ച കോൺഗ്രസ് 21ൽ ഒതുങ്ങി. സി.പി.എം ഒരിടത്ത് ജയിച്ചു.
സ്വതന്ത്രർ രണ്ടിടത്ത് ജയിച്ചുകയറി. 2012ൽ ബി.ജെ.പിക്ക് 26 സീറ്റുകളാണ് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് 35 സീറ്റുകളാണ് ആവശ്യം. വോെട്ടണ്ണലിെൻറ തുടക്കം മുതൽ ബി.ജെ.പിയായിരുന്നു മുന്നിൽ.
മിന്നും ജയം നേടിയപ്പോഴും ബി.െജ.പിയുടെ മുഖ്യമന്ത്രിസ്ഥാനാർഥിയും മുതിർന്ന നേതാവുമായ പ്രേംകുമാർ ധുമൽ പരാജയപ്പെട്ടത് പാർട്ടിക്ക് കനത്ത ആഘാതമായി.
സുജൻപുർ മണ്ഡലത്തിൽ കോൺഗ്രസിലെ രജീന്ദർ റാണയാണ് 3,500 വോട്ടിന് ഇദ്ദേഹത്തെ തോൽപിച്ചത്. മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ വീർഭദ്ര സിങ് അർക്കി മണ്ഡലത്തിൽ നിന്ന് 6051 വോട്ടിന് ജയിച്ചു. ബി.ജെ.പിയിലെ രത്തൻ സിങ് പാലിനെയാണ് പരാജയപ്പെടുത്തിയത്.
വീർഭദ്ര സിങ്ങിെൻറ മകൻ വിക്രമാദിത്യ സിങ്ങും ജയിച്ചു. മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ കൗൾ സിങ്ങും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് സത്പാൽ സിങ് സാട്ടിയും തോറ്റു. നവംബർ ഒമ്പതിന് നടന്ന തെരെഞ്ഞടുപ്പിൽ റെക്കോഡ് പോളിങ്ങായിരുന്നു. 75.28 ശതമാനം.
എല്ലാ എക്സിറ്റ് പോളുകളിലും സംസ്ഥാനത്ത് ബി.ജെ.പിക്കായിരുന്നു വിജയം പ്രവചിച്ചിരുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി മുഖ്യമന്ത്രി വീർഭദ്ര സിങ് പ്രതികരിച്ചു.
സി.പി.എമ്മിെൻറ സംസ്ഥാനത്തെ പ്രമുഖ നേതാക്കളിലൊരാളായ രാകേഷ് സിംഗ, തിയോഗ് മണ്ഡലത്തിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. മുമ്പും ഇദ്ദേഹം നിയമസഭാംഗമായിരുന്നു. 1983 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് രാകേഷ് സിംഗ ബി.ജെ.പി സ്ഥാനാർഥിയെ പരാജയെപ്പടുത്തിയത്.
കോൺഗ്രസ് നേതാവ് വിദ്യ സ്റ്റോക്സിെൻറ പത്രിക തള്ളിയതിനെ തുടർന്ന് ഡമ്മി സ്ഥാനാർഥി ദീപക് റാത്തോറാണ് സ്ഥാനാർഥിയായത്. കോൺഗ്രസ് ഇവിടെ മൂന്നാം സ്ഥാനത്തായി. സംസ്ഥാനത്ത് 16 മണ്ഡലങ്ങളിലാണ് സി.പി.എം സ്ഥാനാർഥികളെ നിർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.