15 വർഷത്തിലേറെ പഴക്കമുള്ള സ്​കൂൾ ബസുകൾക്ക്​ ഹിമാചലിൽ വിലക്ക്​

ഷിംല: 15 വർഷത്തിലേറെ കാലം പഴക്കമുള്ള സ്​കൂൾ ബസുകൾക്കും വാന​ുകൾക്കും ഹിമാചൽ സർക്കാർ വിലക്കേർപ്പെടുത്തി. കൂടാതെ ഡ്രൈവർമാരുടെ പ്രായം 60 വയസായി നിജപ്പെടുത്തുകയും ചെയ്​തു. ക​​ാൻഗ്ര ജില്ലയിൽ ഇൗ വർഷം ഏപ്രിൽ ഒമ്പതാം തീയതി​ ഒമ്പതിനും 12നും മ​േധ്യ പ്രായക്കാരായ 24 വിദ്യാർഥികൾ ഉൾപ്പെടെ 28 പേർ മരിച്ച സ്​കൂൾ ബസ്​ അപകടം നടന്നതാണ്​ ഇത്തരമൊരു നിയമത്തിലേക്ക്​ നയിച്ചത്​​.

ഗതാഗത വകുപ്പ്​ പ്രിൻസിപൽ സെക്രട്ടറി ജഗദീഷ്​ കഴിഞ്ഞയാഴ്​ച ഇതു സംബന്ധിച്ച്​ ഉത്തരവ്​ പുറത്തിറക്കി. ഡ്രൈവറിന് വലിയ വാഹനങ്ങളിൽ​ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഡ്രൈവർ ഒാരോ വർഷത്തിലും നേത്ര പരിശോധനക്ക്​ വിധേയമാവണം. വലുതും ചെറുതുമായ എല്ലാ മോഡലിലുമുള്ള സ്​കൂൾ വാഹനങ്ങൾക്കും മാർഗ നിർദേശം ബാധകമാണ്​.

വാഹനങ്ങളിൽ ട്രാക്കിങ്​ സിസ്​റ്റവും സി.സി.ടി.വി കാമറയും ഉണ്ടായിരിക്കണം, വാഹനത്തി​​​െൻറ വേഗത 40 കിലോമീറ്ററിൽ താഴെയായിരിക്കണം, ഡ്രൈവറും കണ്ടക്​ടറും വൃത്തിയായി വസ്​ത്രധാരണം നടത്തുകയും പേരു പതിച്ച ടാഗ് ധരിക്കുകയും വേണം, രജിസ്​ട്രേഷൻ സർട്ടിഫിക്കറ്റിൽ പ്രതിപാദിച്ച വാഹനത്തിലെ സീറ്റുകളുടെ എണ്ണത്തി​​​െൻറ ഒന്നര ഇരട്ടി ആളുകളെയേ വാഹനത്തിൽ കയറ്റാവൂ എന്നീ കാര്യങ്ങളും ഉത്തരവിൽ പറയുന്നു.

Tags:    
News Summary - Himachal Pradesh Bans School Buses, Vans Older Than 15 Years -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.