കോവിഡ്​ ബാധിതനായിരുന്ന ബി.ജെ.പി എം‌.എൽ.‌എ അന്തരിച്ചു

ന്യൂഡൽഹി: ഹിമാചൽ ബി.ജെ.പി എം‌.എൽ.‌എയും മുൻമന്ത്രിയുമായ നരീന്ദർ ബ്രാഗ്​ത (69) അന്തരിച്ചു. കോവിഡ്​ മുക്​തനായെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്​നങ്ങൾ നേരിട്ടതിനെ തുടർന്ന്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചണ്ഡിഗഡിലെ പി‌.ജി.‌ഐ ആശുപത്രിയിൽ വെച്ചാണ്​ അന്ത്യം സംഭവിച്ചത്​.

മൂന്നുതവണ എം‌.എൽ.‌എയായിരുന്ന നരീന്ദർ രണ്ടുതവണ മന്ത്രിയുമായിരുന്നു. പ്രമുഖ ആപ്പിൾ കർഷകനായിരുന്ന അദ്ദേഹം നിലവിൽ ചീഫ്​ വിപ്പാണ്​.ആശുപത്രിയിൽ ചികിത്സയിലായിരുന്ന നരീന്ദറിനെ കഴിഞ്ഞ മുഖ്യമന്ത്രി ജയ് റാം താക്കൂർ സന്ദർശിച്ചിരുന്നു.

Tags:    
News Summary - Himachal BJP MLA Narinder Bragta dies of post-Covid complications

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.