പൗരത്വസമരം: വിദ്യാർഥികളുടെ ജയിൽ മോചനം തടയാൻ നാടകവുമായി ഡൽഹി പൊലീസ്​

ന്യൂഡൽഹി: ഡൽഹി വംശീയതിക്രമവുമായി ബന്ധപ്പെട്ട്​ കള്ളക്കേസിൽ ഇന്നലെ ജാമ്യം ലഭിച്ച പൗരത്വ പ്രക്ഷോഭ നായകരായ മൂന്ന്​ വിദ്യാർഥികൾ ജയിൽമോചിതരാകുന്നത്​ വൈകിപ്പിക്കാൻ ഡൽഹി പൊലീസിന്‍റെ നാടകം. നഗരത്തിലെ കർക്കാർദൂമ കോടതിയിലാണ്​ പൊലീസിന്‍റെ മുൻവിധിയോടെയുള്ള ഇടപെടൽ വിവാദമായത്. ആൾജാമ്യം നൽകാനെത്തിയവരുടെ വിലാസം പരിശോധിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നൽകുകയായിരുന്നു.

യു.എ.പി.‌എ നിയമപ്രകാരം അറസ്​റ്റിലായി ഒ​രുവ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന ജാ​മി​അ മി​ല്ലി​യ സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി ആ​സി​ഫ്​ ഇ​ഖ്​​ബാ​ൽ ത​ൻ​ഹ, ജെ.​എ​ൻ.​യു വി​ദ്യാ​ർ​ഥി​ക​ളാ​യ ന​താ​ഷ ന​ർ​വാ​ൾ, ദേ​വം​ഗ​ന ക​ലി​ത എന്നിവർക്ക് ചൊവ്വാഴ്ചയാണ്​ ഡൽഹി ഹൈകോടതി ജാമ്യം അനുവദിച്ചത്​. എന്നാൽ, ഇത്രസമയമായിട്ടും മോചിപ്പിക്കാൻ പൊലീസ്​ തയാറായില്ല​. കൂടാതെ, ഹൈകോടതി വിധിക്കെതിരെ​ ഡൽഹി പൊലീസ് സുപ്രീം കോടതിയിൽ അപ്പീലും നൽകിയിട്ടുണ്ട്​.

ഹൈകോടതി ഉത്തരവ് അവഗണിച്ച് ഡൽഹി പൊലീസ് മനപൂർവ്വം മോചനം വൈകിപ്പിക്കുകയാണെന്ന് വിദ്യാർത്ഥികളുടെ അഭിഭാഷകർ ആരോപിച്ചു. മുൻ രാജ്യസഭാ എം‌.പി വൃന്ദ കാരാട്ട്, ആക്ടിവിസ്റ്റ് ഗൗതം ഭാൻ, ജവഹർലാൽ നെഹ്‌റു സർവകലാശാല, ഡൽഹി യൂണിവേഴ്‌സിറ്റി, ജാമിയ മില്ലിയ ഇസ്​ലാമിയ എന്നിവയിലെ നിരവധി പ്രഫസർമാർ തുടങ്ങിയവരാണ്​ വിദ്യാർത്ഥികൾക്ക്​ ആൾജാമ്യം നൽകാൻ കോടതിയിലെത്തിയത്​. വെരിഫിക്കേഷനിടെ വിചിത്രമായ ചോദ്യങ്ങളാണ്​ പൊലീസ് ചോദിക്കുന്നതെന്ന്​ അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സുപ്രീംകോടതിയിൽ അപ്പീൽ നൽകി മോചനം തടയാനുള്ള തന്ത്രമാണ്​ പൊലീസ്​ പയറ്റുന്നതെന്നും അവർ ആരോപിച്ചു.

Tags:    
News Summary - High drama in Delhi court as Pinjra Tod activists claim police delaying their release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.