ജബൽപുർ: മിശ്രവിവാഹിത ദമ്പതിമാരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നീക്കം തടഞ്ഞ ഹൈകോടതി വിധിക്കെതിരെ മധ്യപ്രദേശ് സർക്കാർ സുപ്രീംകോടതിയിലേക്ക്.
വ്യത്യസ്ത മതവിഭാഗത്തിൽപെട്ട യുവതിയും യുവാവും ജില്ല മജിസ്ട്രേറ്റിനെ അറിയിക്കാതെ വിവാഹം കഴിച്ചെന്ന് ആരോപിച്ചാണ്, മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമം 10ാം വകുപ്പുപ്രകാരം നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങിയത്. എന്നാൽ, സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരായ പ്രായപൂർത്തിയായ യുവാവിനും യുവതിക്കുമെതിരെ പ്രസ്തുത വകുപ്പ് പ്രകാരം നടപടിയെടുക്കുന്നത് തടഞ്ഞുകൊണ്ടാണ് ജസ്റ്റിസ് സുജോയ് പോൾ, ജസ്റ്റിസ് പി.സി. ഗുപ്ത എന്നിവരടങ്ങിയ ഹൈകോടതി ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
മതംമാറ്റം ആഗ്രഹിക്കുന്നവർ ജില്ല മജിസ്ട്രേറ്റ് മുമ്പാകെ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് അനുശാസിക്കുന്ന നിയമം അനുസരിച്ച് ഇക്കാര്യത്തിൽ നടപടിയെടുക്കാനാവില്ലെന്നും അങ്ങനെ ചെയ്യുന്നത് ഇതേ കോടതിയുടെതന്നെ മുൻ വിധിപ്രസ്താവങ്ങളുടെ അടിസ്ഥാനത്തിൽ ഭരണഘടന വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഹൈകോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അഡ്വക്കറ്റ് ജനറൽ പ്രശാന്ത് സിങ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.