സി.എ.എ: യു.പി പൊലീസി​െൻറ നടപടികളിൽ കോടതി റിപ്പോർട്ട്​ തേടി

ലഖ്​നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങൾക്കിടെ യു.പിയിൽ നടന്ന അക്രമസംഭവങ്ങളിൽ കോടതി റിപ്പോർട്ട്​ തേ ടി. അലഹബാദ്​ ഹൈകോടതിയാണ്​ യു.പി സർക്കാറിനോട്​ റിപ്പോർട്ട്​ തേടിയത്​.

സി.എ.എ സമരങ്ങൾക്കിടെയുണ്ടായ പൊലീ സ്​ നടപടിക്കും അക്രമങ്ങൾക്കുമെതിരെ സമർപ്പിക്കപ്പെട്ട ഏഴ്​ ഹരജികൾ പരിഗണിച്ചാണ്​ കോടതിയുടെ ഉത്തരവ്​. സി.എ.എ സമരങ്ങൾക്കിടെയുണ്ടായ പൊലീസ്​ നടപടിയെ സംബന്ധിച്ച്​ എത്ര പരാതികളാണ്​ രജിസ്​റ്റർ ചെയ്​തിരിക്കുന്നതെന്ന്​ യു.പി സർക്കാറിനോട്​ കോടതി ആരാഞ്ഞു.

പ്രതിഷേധങ്ങൾക്കിടെ ​മരണപ്പെട്ടവ​രുടെ പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​ ബന്ധുക്കൾക്ക്​ കൈമാറണമെന്നും ഹൈകോടതി നിർദേശിച്ചു. ഫെബ്രുവരി 17നകം ഇത്​ നൽകണമെന്നാണ്​ ഉത്തരവ്​. യു.പിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങൾക്കിടെ 20 പേർ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - High Court Asks Uttar Pradesh For Report -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.