പാകിസ്താെനതിരായി ഒരു വ്യോമാക്രമണം ആവശ്യമായിരുന്നു. അവർക്കൊരു തിരിച്ചടി നി ർബന്ധമായും ലഭിക്കേണ്ടതുതന്നെയായിരുന്നു. ഇതിനോട് പാകിസ്താൻ എങ്ങനെ പ്രതികരിക ്കുമെന്ന് നമുക്കറിയില്ല. വെടിനിർത്തൽ കരാർ ലംഘനം ഇതിനകം തുടങ്ങിക്കഴിഞ്ഞു. ഇന്ത്യ ആക്രമണം നടത്തിയ സ്ഥലങ്ങളിേലക്ക് കാലാവസ്ഥ സാഹചര്യം പരിഗണിച്ച് വിദേശ മാധ്യ മപ്രവർത്തകരെയും നയതന്ത്രജ്ഞരെയും പാകിസ്താൻ കൊണ്ടുപോകുന്നുണ്ട്. അവർ എന്തുപറയുമെന്ന് നമുക്കറിയില്ല. സൈനികമായി ഇന്ത്യക്ക് തിരിച്ചടി നൽകാൻ പാകിസ്താൻ ശ്രമിക്കാതിരിക്കില്ല. വ്യോമാക്രമണത്തിന് അവർ ശ്രമിക്കുകയാണെങ്കിൽ പൂർണമായും വിജയിക്കണമെന്നില്ല. എങ്കിലും അവർ അതിന് ശ്രമിച്ചേക്കാം.
നയതന്ത്രതലത്തിലുള്ള സജീവ നീക്കങ്ങൾക്കും അവർ മുൻകൈയെടുക്കും. പുൽവാമ ആക്രമണത്തിന് തങ്ങൾ ആരെയും അയച്ചിട്ടില്ലെന്നും ആർ.ഡി.എക്സ് നൽകിയിട്ടില്ലെന്നും അവർ പറയും. ഇന്ത്യക്കാരനാണ് പുൽവാമയിൽ ചാവേറായതെന്ന കാര്യം പാകിസ്താൻ ചൂണ്ടിക്കാട്ടും. ആർ.ഡി.എക്സിെൻറയും മറ്റും കാര്യത്തിൽ ആദ്യം പറഞ്ഞ വാദങ്ങളിൽനിന്ന് ഇന്ത്യൻ മാധ്യമങ്ങൾ പിന്മാറിയതും അവർ പറയും. സർക്കാറിെൻറ പ്രേരണയാൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ മാധ്യമങ്ങൾ ഉന്നയിക്കുകയായിരുന്നുവെന്നതാകും പ്രധാന വാദം.
കശ്മീരിലെ ഡൽഹിയുടെ ദുർഭരണം കാരണമാണ് അവിടത്തെ ജനത അന്യവത്കരിക്കപ്പെടുന്നതെന്നും പാകിസ്താൻ ആരോപിക്കും. ഇതുകാരണമാണ് അവിടത്തെ യുവാക്കൾ ഇൗ രീതിയിൽ മുന്നോട്ടുവരുന്നത്. ഇന്ത്യൻ സൈന്യം കശ്മീരിൽ അധിനിവേശസേനയെപ്പോലെയാണ് പ്രവർത്തിക്കുന്നത്. സ്വാഭാവികമായും അവിടത്തെ യുവാക്കൾ പ്രതികരിക്കും. അത്തരമൊരു പ്രതികരണമാണ് പുൽവാമയിൽ കണ്ടതെന്നും പാകിസ്താൻ വാദിക്കും.
ഇതിനൊപ്പം മറ്റൊരു പുൽവാമ സംഘടിപ്പിക്കാനും പാകിസ്താന് കഴിഞ്ഞേക്കാം. അത്തരത്തിലുള്ള സംവിധാനങ്ങൾ പാകിസ്താന് കശ്മീരിലുണ്ടെന്നു വേണം വിശ്വസിക്കാൻ. അസംതൃപ്തരായ യുവാക്കളെ ആകർഷിക്കാൻ ജയ്ശെ മുഹമ്മദിന് കഴിയും. അതിനാൽ നാം നല്ല ജാഗ്രത പുലർത്തേണ്ടതുണ്ട്. ഇന്ത്യക്കാരനായ ഒരു യുവാവിനെ സ്വാധീനിക്കാനും മസ്തിഷ്ക പ്രക്ഷാളനം നടത്താനും ജയ്ശെ മുഹമ്മദിന് കഴിഞ്ഞുവെന്നത് നമ്മൾ തിരിച്ചറിേയണ്ട കാര്യമാണ്. അതിനർഥം ഇന്ത്യൻ സർക്കാറിനും പൊതുസമൂഹത്തിനും അയാളോട് അടുക്കാനോ ചിന്താഗതികൾ മനസ്സിലാക്കാനോ തിരുത്താനോ കഴിഞ്ഞില്ല എന്നതാണ്. ഇതു പരിതാപകരമാണ്. കശ്മീരിൽ ഇന്ത്യക്കുള്ള ദൗർബല്യങ്ങളെ പാകിസ്താൻ ചൂഷണം ചെയ്യുകയാണ്.
പാകിസ്താനെ ഒരു യുദ്ധത്തിൽ തോൽപിച്ചാൽ തന്നെയും കശ്മീരിലുള്ള നമ്മുടെ ബുദ്ധിമുട്ടുകൾ തുടർന്നുകൊണ്ടേയിരിക്കും. കാരണം അന്യവത്കരിക്കപ്പെട്ട യുവാക്കളോട് അടുക്കാനോ സംസാരിക്കാനോ നാം ഇതുവരെ ഗൗരവതരമായ ഒരു നീക്കവും നടത്തിയിട്ടില്ല. ഇതാണ് പ്രധാന കാര്യം. ഇത്തരം സംഭവങ്ങൾ ഉണ്ടാകുേമ്പാൾ വിശാലമായ ചിത്രത്തിൽ കാര്യങ്ങൾ കാണാൻ നമുക്കാകണം. യുദ്ധംകൊണ്ട് ഇന്ത്യക്കോ പാകിസ്താനോ ഒരു നേട്ടവും ഉണ്ടാകാൻ പോകുന്നില്ല. മനുഷ്യർ കൊല്ലപ്പെടും. അതുകൊണ്ട് യുദ്ധത്തിലേക്ക് വിഷയം പുേരാഗമിക്കുന്നത് തടയണം. മാധ്യമങ്ങൾക്ക് ഇക്കാര്യത്തിൽ വലിയ പങ്കുണ്ട്. പക്ഷേ, സങ്കടത്തോടെ പറയെട്ട, ഭൂരിപക്ഷം മാധ്യമങ്ങളും ആ കടമ നിർവഹിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.