ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ കാണാതായി. കേദാർനാഥിൽ നിന്നും ഗുപ്തകാശിയിലേക്ക് പോയ ഹെലികോപ്ടറാണ് കാണാതായത്. ആറ് പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഗൗരികുണ്ടിന് സമീപമാണ് ഹെലികോപ്ടർ തകർന്ന് വീണത്.
കേദാർനാഥിൽ നിന്നും ഗുപ്തകാശിയിലേക്ക് തീർഥാടകരുമായിപോകുന്നതിനിടെയാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥ മൂലമാണ് അപകടമുണ്ടായതെന്നാണ് വിവരം. കഴിഞ്ഞ കുറേ ദിവസങ്ങളായി മേഖലയിലെ കാലാവസ്ഥ മോശമാണ്. ഇതുമൂലം ഹെലികോപ്ടർ നിയന്ത്രണംവിട്ട് ഗൗാരികുണ്ടിന് സമീപം വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
അപകടമുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നതിനായി പ്രത്യേക സംഘത്തെ അയച്ചിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് എ.ഡി.ജ ഡോ.വി മുരുകേശൻ അറിയിച്ചു. അപകം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ഹെലികോടപ്ടർ അപകടത്തിൽ പ്രതികരണവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‍കർ സിങ് ധാമി രംഗത്തെത്തി. രുദ്രപ്രയാഗിൽ ഹെലികോടപ്ടർ അപകടമുണ്ടായതായും സംസ്ഥാന ദുരന്തനിവാരണസേന രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.