വെല്ലിങ്ടണിൽ ഇറങ്ങേണ്ടിയിരുന്നത് 12.15ന്; ഹെലികോപ്ടറുമായുള്ള ബന്ധം നഷ്ടമായത് 12.08ന്

ന്യൂഡൽഹി: സുലൂർ എയർ ബേസിൽ നിന്നും ബുധനാഴ്ച രാവിലെ 11.48ഓടെ പറന്നുയർന്ന സൈനിക ഹെലികോപ്ടറുമായുള്ള ആശയവിനിമയം 12.08ന് നഷ്ടമായിരുന്നതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ മരിച്ച ഹെലികോപ്ടർ അപകടം പാർലമെന്‍റിൽ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

വെല്ലിങ്ടണിൽ 12.15ഓടെയായിരുന്നു ഹെലികോപ്ടർ ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ, 12.08ഓടെ എയർ ട്രാഫിക് കൺട്രോളിന് ഹെലികോപ്ടറുമായുള്ള ബന്ധം നഷ്ടമായി. ഇതിന് പിന്നാലെ, ഹെലികോപ്ടർ തകർന്നുവീണ് തീ ആളിക്കത്തിയതായി പ്രദേശവാസികൾ വിവരമറിയിക്കുകയായിരുന്നെന്നും പ്രതിരോധ മന്ത്രി പാർലമെന്‍റിൽ വിശദീകരിച്ചു.

അപകടം സംബന്ധിച്ച് വ്യോമസേന സംയുക്ത സേനകളുടെ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. എയർ മാർഷൽ മാനവേന്ദ്ര സിങ്ങാണ് അന്വേഷണത്തിന് നേതൃത്വം നൽകുക.

അപകടം നടന്ന നീ​ല​ഗി​രി ജി​ല്ല​യി​ലെ വെല്ലിങ്ടണിലെത്തിയ വിദഗ്ധ സംഘം അന്വേഷണം ആരംഭിച്ചതായി രാജ്നാഥ് സിങ് വ്യക്തമാക്കി. അപകടത്തിൽ മരിച്ച 13 പേർക്കും പാർലമെന്‍റിന്‍റെ ഇരുസഭകളും ആദരാഞ്ജലി അർപ്പിച്ചു. ലോക്സഭ, രാജ്യസഭ അംഗങ്ങൾ രണ്ട് മിനിട്ട് മൗനം ആചരിച്ചു.

Tags:    
News Summary - Helicopter scheduled to land in Wellington at 12.15; lost contact with the helicopter at 12.08

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.