സംസ്​ഥാനത്ത്​ ഇന്നും കനത്ത മഴക്ക്​ സാധ്യത; മൂന്ന്​ ജില്ലകളിൽ ഒാറഞ്ച്​ അലർട്ട്​

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ഇന്നും കനത്ത മഴക്ക്​ സാധ്യത. ഇടുക്കി, കണ്ണൂർ, കാസർകോട്​ ജില്ലകളിൽ ഓറഞ്ച്​ അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, പാലക്കാട്​, കൊല്ലം ജില്ലകളിലൊഴികെ യെല്ലോ അലർട്ടാണ്​ പ്രഖ്യാപിച്ചത്​.

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദമാണ്​ മഴക്ക്​ കാരണം. തിങ്കളാഴ്​ച ഇത്​ വടക്ക്​ പടിഞ്ഞാറ്​ ദിശയിലേക്ക്​ നീങ്ങുമെന്നും കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വ്യാഴാഴ്ച വരെ മഴ ശക്തമായി തുടരും. കടൽ പ്ര​ക്ഷുപ്​തമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പും നൽകി. കേരള, കർണാടക, ലക്ഷദ്വീപ്​ തീരങ്ങളിൽനിന്ന്​ കടലിൽ പോകരുതെന്നാണ്​ നിർദേശം. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റിന്​ സാധ്യതയുണ്ടെന്നും കാലാവസ്​ഥ നിരീക്ഷ​ണകേന്ദ്രം മുന്നറിയിപ്പ്​ നൽകി.

Tags:    
News Summary - Heavy Rain Alert -In Three Districts Orange Alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.