മുംബൈയിൽ കനത്ത മഴ: വിമാന സർവീസ് താളംതെറ്റി

മുംബൈ: ഈ മൺസൂണിലെ ഏറ്റവും ശക്തമായ മഴയിൽ മുംബൈയിൽ നിന്നുള്ള റെയിൽ, റോഡ്, വിമാന സർവീസുകൾ താളംതെറ്റി. 13 ആഭ്യന്തര വിമാന സർവീസുകളും ആറ് അന്താരാഷ്ട്ര സർവീസുകളും വൈകുകയോ റദ്ദാക്കുകയോ ചെയ്തു. അന്താരാഷ്ട്ര സർവീസുകൾ ഡൽഹിയിലേക്ക് മാറ്റിയിട്ടുണ്ട്. 210 മില്ലി മീറ്റർ മഴയാണ് ഇതുവരെ രേഖപ്പെടുത്തിയത്. അടുത്ത 24 മണിക്കൂറിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗം പ്രവചിച്ചിരിക്കുന്നത്.

ഇന്നലെ ലാൻഡിങ്ങിനിടെ വിമാനം റൺവേയിൽനിന്ന്​ തെന്നിമാറിയിരുന്നു. ചൊവ്വാഴ്​ച രാത്രി പത്തിനാണ്​ സംഭവം. സ്​പൈസ്​ ജെറ്റി​​​​​െൻറ ബോയിങ്​ 737 വിമാനമാണ്​ തെന്നിമാറിയത്​. യാത്രക്കാർക്ക്​ ആർക്കും പരിക്കില്ല.

കനത്ത മഴയെത്തുടർന്ന് നഗരത്തിലെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. ഇടതടവില്ലാതെ പെയ്യുന്ന മഴയിൽ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിലായി. സൗത്ത് മുംബൈ, കണ്ണ്ഡിലി, ബൊറിവാലി, അന്ധേരി, ഭണ്ഡുപ് എന്നിവിടങ്ങളിൽ െവള്ളം പൊങ്ങി. കഴിഞ്ഞ മാസമുണ്ടായ വെള്ളപ്പൊക്കം ആവർത്തിക്കുമെന്ന ആശങ്ക മുംബൈക്കാർക്കുണ്ട്.

Tags:    
News Summary - In Heavy Mumbai Rain, Schools To Be Shut Today- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.