കനത്ത മൂടൽ മഞ്ഞ്, മുന്നിലുള്ളതൊന്നും കാണാനാകാതെ ഡൽഹിക്കാർ; 29 ട്രെയിനുകൾ വൈകുന്നു

ന്യൂഡൽഹി: അതിശൈത്യവും കനത്ത മൂടൽ മഞ്ഞും രാജ്യതലസ്ഥാനത്തെ ജനജീവിതത്തെ ബാധിക്കുന്നു. ഇന്ന് രാവിലെ ഡൽഹിയിലെ കാഴ്ചാപരിധി ഏറ്റവും കുറഞ്ഞ നിരക്കിലായി. ഇതോടെ, റോഡുകളിൽ വാഹനങ്ങൾക്ക് വളരെ പതുക്കെ സഞ്ചരിക്കേണ്ടിവന്നു. 29 ട്രെയിനുകൾ വൈകിയോടുകയാണ്.

ഉത്തരേന്ത്യയിലാകെ മൂടൽമഞ്ഞിന്‍റെ സാഹചര്യമാണെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പഞ്ചാബിലെ ഭട്ടിൻഡയിൽ പൂജ്യം കാഴ്ചാപരിധിയാണ് ഇന്ന് രാവിലെയുണ്ടായത്.


കനത്ത ശൈത്യം ഉത്തരേന്ത്യയിൽ രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ത​ണു​പ്പി​ല്‍ തെ​രു​വി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ക്ക് താ​മ​സി​ക്കാ​ൻ ഡ​ല്‍ഹി സ​ര്‍ക്കാ​ര്‍ ഇ​രു​ന്നൂ​റോ​ളം നൈ​റ്റ് ഷെ​ല്‍റ്റ​റു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. 22,000 പേ​ര്‍ക്ക് താ​മ​സി​ക്കാ​വു​ന്ന ഷെ​ല്‍ട്ട​റു​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും ഇ​വ​ര്‍ക്ക് ര​ണ്ടു നേ​ര​ത്തെ ഭ​ക്ഷ​ണം ന​ല്‍കു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ച​ണ്ഡി​ഗ​ഢ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ ശീ​ത​ത​രം​ഗം തു​ട​രു​മെ​ന്ന് കാ​ലാ​വ​​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. യു.​പി, പ​ഞ്ചാ​ബ് ഹ​രി​യാ​ന സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ ശൈ​ത്യ​കാ​ല അ​വ​ധി നീ​ട്ടി. 

Tags:    
News Summary - heavy fog in delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.