സ്കൂളിൽ ബീഫ് കൊണ്ടുവന്നു; പ്രധാനാധ്യാപിക ജയിലിൽ

ഗോൽപാറ (അസം): സ്കൂളിൽ ഉച്ചഭക്ഷണത്തിന് ബീഫ് കൊണ്ടുവന്നതിന് സർക്കാർ സ്കൂളിലെ പ്രധാനാധ്യാപികയെ റിമാൻഡ് ചെയ്ത് ജയിലിലടച്ചു. പടിഞ്ഞാറന്‍ അസമിലെ ഗോല്‍പാറ ജില്ലയിൽ ഹർകാച്ചുംഗി മിഡില്‍ ഇംഗ്ലീഷ് സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം.

സ്‌കൂളുകളുടെ പ്രകടനം വിലയിരുത്താൻ മേയ് 11ന് നടന്ന 'ഗുണോത്സവ് 2022' പരിപാടിയിൽ പാചകം ചെയ്ത ബീഫ് കൊണ്ടുവന്നതിനാണ് പ്രധാനാധ്യാപികയായ ദലിമാൻ നെസ്സയെ അറസ്റ്റ് ചെയ്തത്. സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. ഐ.പി.സി സെക്ഷൻ 153 എ (സമൂഹത്തില്‍ ശത്രുത വളർത്തൽ), 295 എ (മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള പ്രവർത്തനങ്ങൾ) എന്നിവയാണ് അധ്യാപികക്കെതിരെ ചുമത്തിയത്.

അസമിൽ ഗോമാംസം കഴിക്കുന്നത് നിയമവിരുദ്ധമല്ല. എന്നാൽ, 2021ൽ പാസാക്കിയ കന്നുകാലി സംരക്ഷണ നിയമപ്രകാരം കന്നുകാലി കടത്തിനും ഹിന്ദു, സിഖ്, ജൈന വിഭാഗങ്ങളിലെ ബീഫ് കഴിക്കാത്തവര്‍ക്കിടയില്‍ മാംസം വിൽക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്.

Tags:    
News Summary - headmistress is in jail for Brought beef to school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.