ന്യൂഡൽഹി: വർഗീസ് കുര്യനെതിരെ ബി.ജെ.പി നേതാവ് നടത്തിയ പരാമർശങ്ങൾക്കെതിരെ മകൾ നിർമല കുര്യൻ രംഗത്ത്. തൻെറ പിതാവ് ഒരു നിരീശ്വരവാദിയായിരുന്നെന്ന് മകൾ വ്യക്തമാക്കി. ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും അദ്ദേഹത്തിൻെറ ആവശ്യപ്രകാരം മരണപ്പെട്ടപ്പോൾ ദഹിപ്പിക്കുകയായിരുന്നെന്നും മകൾ പറഞ്ഞു. നമ്മൾ ഇത്തരം പ്രസ്താവനകൾ അവഗണിക്കുകയും വർഗീസ് കുര്യൻ ചെയ്ത കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണമെന്ന് നിർമല ആവശ്യപ്പെട്ടു. അമുലിെൻറ ഫണ്ട്, വർഗീസ് കുര്യൻ മതംമാറ്റത്തിന് പ്രവർത്തിക്കുന്ന ക്രിസ്ത്യൻ സുവിശേഷകർക്ക് കൈമാറിയിരുന്നതായി ഗുജറാത്ത് മുൻ കൃഷി മന്ത്രി ദിലീപ് സങ്കാനി ആരോപിച്ചിരുന്നു. താൻ മന്ത്രിയായപ്പോഴാണ് ഇതു തടഞ്ഞതെന്നും ഗുജറാത്തിലെ അംറേലിയിലെ യോഗത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.
അമുൽ സ്ഥാപിച്ചത് ത്രിഭുവൻദാസ് പേട്ടലാണ്. അമുലിെൻറ എല്ലാ നേട്ടത്തിെൻറയും അംഗീകാരം അദ്ദേഹത്തിനായിരുന്നു ലഭിക്കേണ്ടത്. കുര്യൻ അമുലിൽ സെക്രട്ടറിയായിരുന്നു. ഗുജറാത്തിലെ ക്ഷീരകർഷകരുെട കഠിനാധ്വാനത്തിലൂെടയുണ്ടാക്കിയ ലാഭത്തിൽ കുറച്ച് വർഗീസ് കുര്യൻ തെക്കൻ ഗുജറാത്തിലെ ഡങ്കിൽ മതംമാറ്റത്തിന് പ്രവർത്തിക്കുന്ന ക്രിസ്ത്യൻ സുവിശേഷകർക്കാണ് നൽകിയത്. ഇത് അമുലിെൻറ രേഖകളിലുണ്ടെന്നും സങ്കാനി പറഞ്ഞിരുന്നു.
നാഷനൽ ഡെയറി െഡവലപ്മെൻറ് ബോർഡിെൻറയും ഗുജറാത്ത് കോ-ഒാപറേറ്റിവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷെൻറയും സ്ഥാപക ചെയർമാനായിരുന്ന വർഗീസ് കുര്യൻ 2012ലാണ് അന്തരിച്ചത്. നേരന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ വർഗീസ് കുര്യനുമായി ഇടഞ്ഞിരുന്നു. ഗുജറാത്ത് മാർക്കറ്റിങ് ഫെഡറേഷനിൽ രാഷ്ട്രീയ നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കത്തെ വർഗീസ് കുര്യൻ എതിർത്തതാണ് ഇതിന് കാരണം. ഇതേ തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് റൂറൽ മാേനജ്െമൻറ് (ഇർമ) സ്ഥാപക ചെയർമാനായിരുന്ന ഇദ്ദേഹം രാജിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.