എച്ച്.ഡി. കുമാരസ്വാമി മണ്ഡ്യയിൽ മത്സരിക്കും; സിറ്റിങ് എം.പിയും നടിയുമായ സുമലതയുടെ തീരുമാനം നിർണായകമാവും

ബംഗളൂരു: മുൻ മുഖ്യമന്ത്രിയും ജെ.ഡി-എസ് കർണാടക അധ്യക്ഷനുമായ എച്ച്.ഡി. കുമാരസ്വാമി മണ്ഡ്യയിൽ എൻ.ഡി.എ സ്ഥാനാർഥിയാവും. ബി.ജെ.പിയുമായുള്ള സഖ്യധാരണപ്രകാരം ലഭിച്ച മൂന്നു സീറ്റുകളിലേക്കും ചൊവ്വാഴ്ച ബംഗളൂരുവിൽ ചേർന്ന ജെ.ഡി-എസ് ഉന്നതാധികാര സമിതി സ്ഥാനാർഥികളെ നിശ്ചയിച്ചു. മണ്ഡ്യക്ക് പുറമെ ഹാസൻ, കോലാർ എന്നിവിടങ്ങളിലാണ് ജെ.ഡി-എസ് മത്സരിക്കുക. ജെ.ഡി-എസിന്റെ സിറ്റിങ് സീറ്റായ ഹാസനിൽ സിറ്റിങ് എം.പിയും എച്ച്.ഡി. ദേവഗൗഡയുടെ പേരമകനുമായ പ്രജ്വൽ രേവണ്ണയെ നിലനിർത്തിയപ്പോൾ കോലാറിൽ മഹേഷ് ബാബുവിനെ സ്ഥാനാർഥിയാക്കി.

ജെ.ഡി-എസിന് രണ്ടു സീറ്റ് നൽകാനായിരുന്നു ആദ്യം ബി.ജെ.പി ധാരണ. എന്നാൽ, കോലാർ സീറ്റുകൂടി വേണമെന്ന ആവശ്യത്തിൽ ജെ.ഡി-എസ് ഉറച്ചുനിന്നതോടെ ബി.ജെ.പി വഴങ്ങി. മണ്ഡ്യയിൽ കഴിഞ്ഞ തവണ ബി.ജെ.പി പിന്തുണയോടെ മത്സരിച്ചു ജയിച്ച സ്വതന്ത്ര സ്ഥാനാർഥി സുമലതയെ ഇത്തവണ ബി.ജെ.പി പരിഗണിച്ചതേയില്ല. ബി.ജെ.പി അംഗത്വമില്ലെങ്കിലും ഇത്തവണയും സീറ്റും പിന്തുണയും ഉറപ്പാക്കാൻ സുമലത പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. തന്റെ അനുയായികളുമായി കൂടിയാലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് സുമലത വ്യക്തമാക്കി.

മണ്ഡ്യ സീറ്റ് ജെ.ഡി-എസിന് വിട്ടുനൽകിയതിൽ ബി.ജെ.പിക്കകത്തും പ്രതിഷേധമുയരുന്നുണ്ട്. ഇതിന്റെ തുടർച്ചയായി മുതിർന്ന നേതാവും മുൻ മന്ത്രിയുമായ നാരായണ ഗൗഡ കോൺഗ്രസിലേക്ക് ചേക്കേറാനൊരുങ്ങുകയാണ്. എ. ചന്ത്രുവാണ് മണ്ഡ്യയിൽ കോൺഗ്രസ് സ്ഥാനാർഥി.

ബി.ജെ.പി-ജെ.ഡി-എസ് സഖ്യ പ്രചാരണത്തിൽ തമ്മിലടി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ബി.​ജെ.​പി-​ജെ.​ഡി-​എ​സ് സ​ഖ്യ​ത്തി​ലെ പൊ​രു​ത്ത​മി​ല്ലാ​യ്മ പ്ര​ക​ട​മാ​ക്കി പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ൽ പ്ര​വ​ർ​ത്ത​ക​രു​ടെ ത​മ്മി​ല​ടി. ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യാ​യ വി. ​സോ​മ​ണ്ണ​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥം തു​മ​കൂ​രു തു​റു​വ​ക​രെ​യി​ൽ വി​ളി​ച്ച യോ​ഗ​ത്തി​ലാ​ണ് ഇ​രു​പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും ഏ​റ്റു​മു​ട്ടി​യ​ത്.

2018ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ന്റെ തോ​ൽ​വി​ക്ക് ബി.​ജെ.​പി നേ​താ​വാ​യ കൊ​ണ്ടാ​ജ്ജി വി​ശ്വ​നാ​ഥാ​ണ് കാ​ര​ണ​ക്കാ​ര​നെ​ന്ന് ജെ.​ഡി-​എ​സ് എം.​എ​ൽ.​എ എം.​ടി. കൃ​ഷ്ണ​പ്പ പ​ര​സ്യ ആ​രോ​പ​ണം ന​ട​ത്തി​യ​താ​ണ് സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. മു​മ്പ് ജെ.​ഡി-​എ​സി​ലാ​യി​രു​ന്ന വി​ശ്വ​നാ​ഥ് പി​ന്നീ​ട് ബി.​ജെ.​പി​യി​ൽ ചേ​രു​ക​യാ​യി​രു​ന്നു. വി​ശ്വ​നാ​ഥി​ന് തു​മ​കൂ​രു​വി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി മു​ദ്ദെ​ഹ​നു​മ ഗൗ​ഡ​യു​മാ​യി അ​ടു​പ്പ​മു​ണ്ടെ​ന്നും കോ​ൺ​ഗ്ര​സി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്ക​രു​തെ​ന്നും കൃ​ഷ്ണ​പ്പ മൈ​ക്കി​ൽ വി​ളി​ച്ചു​പ​റ​ഞ്ഞ​തോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി വി​ശ്വ​നാ​ഥും രം​ഗ​ത്തു​വ​ന്നു. ഇ​തോ​ടെ ഇ​രു​പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ സം​ഘ​ർ​ഷ​മാ​യി. ഒ​ടു​വി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി വി. ​സോ​മ​ണ്ണ എ​ല്ലാ​വ​രെ​യും അ​നു​ന​യി​പ്പി​ച്ച് യോ​ഗം തു​ട​രു​ക​യാ​യി​രു​ന്നു. 

Tags:    
News Summary - H.D. Kumaraswamy to contest in Mandya; Sitting MP and actress Sumalatha's decision will be crucial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.