ബംഗളൂരു: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസിെൻറ മുതിർന്ന നേതാവുമായ സി.എം. ഇബ്രാഹിം ജെ.ഡി-എസിലേക്കു മടങ്ങാനൊരുങ്ങുന്നു. ഒൗദ്യോഗികമായി പാർട്ടിയിലേക്കുള്ള ക്ഷണവുമായി മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അദ്ദേഹത്തെ ബംഗളൂരു ഫ്രേസർ ടൗണിലെ വസതിയിൽ സന്ദർശിച്ചു. ഇപ്പോഴും താൻ കോൺഗ്രസ് എം.എൽ.സിയാണെന്നും ഡിസംബർ 15 നുശേഷം സംസ്ഥാനത്തുടനീളം സഞ്ചരിച്ച് അനുയായികളുമായി ചർച്ച നടത്തിയശേഷം പാർട്ടി വിടുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും സി.എം. ഇബ്രാഹിം പ്രതികരിച്ചു.
വൈകാതെ ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടക രാഷ്ട്രീയ തട്ടകമാക്കിയ മലയാളികൂടിയാണ് സി.എം. ഇബ്രാഹിം.
സി.എം. ഇബ്രാഹിമിെൻറ പഴയ വീടാണ് ജെ.ഡി-എസെന്നും അദ്ദേഹം കുടുംബത്തിൽ വല്യേട്ടനെപ്പോ ലെയാണെന്നും കുമാരസ്വാമി പറഞ്ഞു. അദ്ദേഹം തിരിച്ചുവന്നാൽ ഞങ്ങൾ ഏറെ സന്തോഷത്തോടെ സ്വീകരിക്കും. കഴിഞ്ഞകാലത്തെ തീരുമാനത്തിെൻറ പേരിൽ ഞങ്ങൾ തമ്മിലെ ബന്ധം കലങ്ങിയിട്ടില്ല. കോൺഗ്രസ് എങ്ങനെയാണ് അദ്ദേഹത്തോട് പെരുമാറിയിരുന്നതെന്ന് ഞങ്ങൾ നിരീക്ഷിച്ചിരുന്നു- കുമാരസ്വാമി പറഞ്ഞു.
കോൺഗ്രസിലെ മുസ്ലിം നേതാക്കളിൽ പ്രമുഖനായ സി.എം. ഇബ്രാഹിമിന് പാർട്ടിയിൽ അവഗണന നേരിടുന്നെന്നാണ് ആക്ഷേപം. ഇതേ ആരോപണമുയർത്തിയാണ് ഏഴു തവണ എംഎൽ.എയായ റോഷൻ ബെയ്ഗ് കഴിഞ്ഞവർഷം കോൺഗ്രസ് വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.