വി.​െഎ.പി യാത്രക്കാർക്ക്​ ടോൾ പ്ലാസയിൽ പ്രത്യേക വരി വേണമെന്ന്​ ഹൈകോടതി

ചെന്നൈ: വി.​െഎ.പി യാത്രക്കാർക്ക്​ ടോൾ പ്ലാസയിൽ പ്രത്യേക വരി വേണമെന്ന്​ നാഷണൽ ​ൈ​ഹവേ അതോറിറ്റിയോട്​ മദ്രാസ്​ ഹൈകോടതി. ജഡ്​ജിമാരുൾപ്പടെയുള്ളവർക്ക്​ കടന്ന്​ പോകാൻ പ്ര​േത്യക വരി ഏർപ്പെടുത്തണമെന്നാണ്​ ഹൈകോടതിയുടെ നിർദേശം. ജഡ്​ജിമാരുൾപ്പടെയുള്ളവർ ടോൾ പ്ലാസകളിൽ കാത്തുനിന്ന്​ അവരുടെ തിരിച്ചറിയൽ​ രേഖകൾ കാണിക്കേണ്ടി വരുന്ന സാഹചര്യം നിലവിലുണ്ടെന്ന്​ ജസ്​റ്റിസുമാരായ ജി.രമേശ്​, എം.വി മുരളീധരൻ എന്നിവർ പറഞ്ഞു.

പ്രശ്​നത്തിന്​ പരിഹാരം കണ്ടില്ലെങ്കിൽ അധികൃതർക്ക്​ കാരണം കാണിക്കൽ നോട്ടീസ്​ അയക്കുമെന്നും ഹൈകോടതി വ്യക്​തമാക്കി. രാജ്യം മുഴുവൻ കോടതിയുടെ പുതിയ ഉത്തരവ്​ ബാധകമാണ്​. സിറ്റിങ്​ ജഡ്​ജിമാർക്കും വി.​െഎ.പികൾക്കുമുള്ള പ്രത്യേക ലൈനിൽ മറ്റ്​ വാഹനങ്ങൾ ഇല്ലെന്ന്​ അധികൃതർ ഉറപ്പ്​ വരുത്തണമെന്നും ഹൈകോടതിയുടെ നിർദേശമുണ്ട്​.

ഉത്തരവ്​ നാഷണൽ ഹൈവേ അതോറിറ്റി കൃത്യമായി പാലിച്ചില്ലെങ്കിൽ ഗുരുതരമായ കൃത്യവിലോപമായി കണക്കാക്കി കടുത്ത നടപടി ഉണ്ടാകുമെന്നും ഹൈകോടതി വ്യക്​തമാക്കുന്നു.
 

Tags:    
News Summary - HC wants separate toll lanes for judges, VIPs-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.