ശശി തരൂരിനെതിരായ മാനനഷ്​ട കേസിലെ നടപടികൾ ഹൈകോടതി സ്​റ്റേ ​ചെയ്​തു

ന്യൂഡൽഹി: കോൺഗ്രസ്​ എം.പി ശശി തരൂരിനെതിരായ ക്രിമിനൽ മാനനഷ്​ട​ കേസിലെ തുടർനടപടികൾ ഡൽഹി ഹൈകോടതി സ്​റ്റേ ചെയ്​തു. പ്രധാനമന്ത്രിയെ ശിവലിംഗത്തിലെ തേൾ എന്ന്​ വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ട മാനനഷ്​ട കേസിലാണ്​ ഡൽഹി ഹൈകോടതിയുടെ ഇടപെടൽ. കേസിൽ ജസ്​റ്റിസ്​ സുരേഷ്​ കുമാർ പരാതിക്കാരനായ രാജ്​ ബബ്ബാറിനോട്​ വിശദീകരണം തേടി. കേസിലെ സമൻസിനെതിരെ തരൂരാണ്​ കോടതിയെ സമീപിച്ചത്​.

കേസ്​ ഡിംസബർ ഒമ്പതിന്​ കോടതി വീണ്ടും പരിഗണിക്കും. തരൂരിനായി വിചാരണ കോടതിയിൽ അഭിഭാഷകരായ കപിൽ സിബൽ, വികാസ്​ പവ എന്നിവർ 2019 ഏപ്രിൽ 27ന്​ ഹാജരായെങ്കിലും കോടതി സമൻസയക്കുകയായിരുന്നു. അഭിഭാഷകനായ ഗൗരവ്​ ഗുപ്​ത വഴി നൽകിയ ഹരജിയിൽ 2018 നവംബർ രണ്ടിന്​ ബബ്ബാർ നൽകിയ പരാതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്​.

മതവികാരം വ്രണപ്പെടുത്തുന്നതാണ്​ തരൂരി​െൻറ പരാമർശമെന്നായിരുന്നു ബബ്ബാറി​െൻറ പരാതി. തരൂരിന്​ കഴിഞ്ഞ വർഷം ജൂണിൽ വിചാരണ കോടതി ജാമ്യം അനുവദിച്ചിരുന്നു.

Tags:    
News Summary - HC Stays Criminal Defamation Proceedings Against Shashi Tharoor for 'Scorpion on Shivling' Remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.