ന്യൂഡൽഹി: സുപ്രീംകോടതിയിൽ വിവിധ ജഡ്ജിമാർക്ക് ചീഫ് ജസ്റ്റിസിന് പകരം കൊളീജിയം കേസ് വീതിച്ചു നൽകിയാൽ എല്ലാം അലേങ്കാലമാകുമെന്ന് അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. ഇത്തരമൊരു ആവശ്യമുന്നയിച്ച് മുൻ നിയമമന്ത്രി ശാന്തിഭൂഷൺ സമർപ്പിച്ച ഹരജിയിലാണ് എ.ജി തെൻറ നിലപാട് ബോധിപ്പിച്ചത്.
ശാന്തിഭൂഷൺ സമർപ്പിച്ച ഹരജി പരിഗണിക്കുന്ന ജസ്റ്റിസുമാരായ എ.കെ. സിക്രിയും അശോക്ഭൂഷണും തങ്ങളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ് കെ.കെ. വേണുഗോപാൽ അഭിപ്രായമറിയിച്ചത്. കൊളീജിയം കേസ് വീതിക്കുന്നതിൽ പ്രയാസങ്ങളുണ്ടാകുമോ എന്നതല്ല, ഭരണഘടന അത്തരത്തിലൊന്ന് ആഗ്രഹിച്ചിരുന്നോ എന്നാണ് കോടതിക്ക് അറിയേണ്ടതെന്ന് ജസ്റ്റിസ് അശോക്ഭൂഷൺ ഇതിനോട് പ്രതികരിച്ചു. പ്രയാസങ്ങളുണ്ടായിരിക്കാം. എന്നാൽ, ഭരണഘടന എന്താണുദ്ദേശിച്ചത് എന്നാണ് നാം നോക്കേണ്ടത്്.
ഭരണഘടനയിൽ കോടതിഭരണവും നടപടിക്രമവും വിശദീകരിക്കുന്ന 145ാം അനുച്ഛേദത്തിെൻറ അടിസ്ഥാനത്തിലായിരിക്കും കോടതി വിഷയത്തിൽ തീർപ്പുകൽപിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എത്ര ഉയരത്തിലായിരുന്നാലും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നിയമത്തിന് മുകളിലല്ലെന്ന് ശാന്തിഭൂഷണിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ബോധിപ്പിച്ചു. ചീഫ് ജസ്റ്റിസ് എന്ന പദം പോലും 1998ൽ സുപ്രീംകോടതി വ്യാഖ്യാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.