ഹാഥറസ്​ കേസ്​: സി.ബി.ഐ അന്വേഷണത്തിൽ സുപ്രീംകോടതി മേൽനോട്ടം വേണമെന്ന്​ യു.പി

ന്യൂഡൽഹി: ഹാഥറസിൽ ദലിത്​ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസി​െൻറ അന്വേഷണത്തിൽ സുപ്രീംകോടതി മേൽനോട്ടം വേണമെന്ന്​ യു.പി സർക്കാർ. പെൺകുട്ടിയുടെ കുടുംബത്തിനും കേസിലെ സാക്ഷികൾക്കും എല്ലാവിധ സുരക്ഷയും നൽകാൻ ബാധ്യസ്ഥരാണെന്നും യു.പി സർക്കാർ കോടതിയിൽ നിലപാടറിയിച്ചു.

മൂന്ന്​ തലങ്ങളിലുള്ള സുരക്ഷയാണ്​ പെൺകുട്ടിയുടെ കുടുംബത്തിന്​ ഏർപ്പെടുത്തിയിരിക്കുന്നത്​. ഗ്രാമത്തിൽ സി.സി.ടി.വികൾ സ്ഥാപിച്ചിട്ടുണ്ട്​. ഗ്രാമത്തിലെ പൊലീസ്​ വിന്യാസത്തെ കുറിച്ചും യു.പി സർക്കാർ സമർപ്പിച്ച സത്യവാങ്​മൂലത്തിൽ വ്യക്​തമാക്കുന്നു. പെൺകുട്ടിയുടെ കുടുംബത്തി​െൻറ സുരക്ഷക്കായി വനിത പൊലീസിനേയും വിന്യസിച്ചിട്ടു​െണ്ടന്നും യു.പി സർക്കാർ അറിയിച്ചു.

അതേസമയം, കേസിൽ സി.ബി.ഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​. താൽക്കാലികമായി സജ്ജീകരിച്ച്​ ഓഫീസിൽ സി.ബി.ഐ ഇന്ന്​ പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യും.

Tags:    
News Summary - Hathras Case Live Updates: UP govt files fresh affidavit in SC, says three-layer security provided to victim's family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.